ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രവേശനം എന്ന അധ്യായം മങ്ങിയതോടെ പുതിയ നീക്കവുമായി പ്രശാന്ത് കിഷോര്‍. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. ബിഹാര്‍ കേന്ദ്രീകരിച്ചാകും പാര്‍ട്ടി ആരംഭിക്കുക. ഇത് സംബന്ധിച്ച് പ്രഖ്യാപനം വ്യാഴാഴ്ച പ്രഖ്യാപനം നടത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ജനാധിപത്യത്തിന്റെ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുള്ള എന്റെ അന്വേഷണം 10 വര്‍ഷത്തെ റോളര്‍കോസ്റ്റര്‍ യാത്രയിലേക്ക് നയിച്ചു. യഥാര്‍ത്ഥ മാസ്റ്റേഴ്സിലേക്ക് പോകാനുള്ള സമയമായി. ജനങ്ങളുടെ സദ ്ഭരണത്തിലേക്കുള്ള പാതയും പ്രശ്നങ്ങളും നന്നായി മനസ്സിലാക്കാനുള്ള തുടക്കം ബിഹാറില്‍ നിന്ന്’ പ്രശാന്ത് ട്വീറ്റ് ചെയ്തു.
‘ആരംഭം ബീഹാറില്‍ നിന്ന്’ എന്ന പ്രഖ്യാപനം പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ നടത്തിക്കഴിഞ്ഞു. ബിഹാര്‍ സസറാം സ്വദേശിയാണ് പ്രശാന്ത്. മുന്‍പ് ജെഡിയു ദേശീയ ഉപാധ്യക്ഷനായി ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടി എങ്ങനെയാകും, ഏത് ചേരിക്കൊപ്പമാകും എന്നുള്ള സൂചനയൊന്നും പ്രശാന്ത് നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: