തിരുവനന്തപുരം: സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ സിബിഐ സംഘം ക്ലിഫ് ഹൗസിലെത്തി തെളിവെടുത്തു. പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് സിബിഐ സംഘം തെളിവെടുക്കുന്നത്. 2012 സെപ്റ്റംബര്‍ 9ന് ക്ലിഫ് ഹൗസില്‍വച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതിക്കാരി നല്കിയ പരാതി. സോളര്‍ കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളാണ് സിബിഐ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ഹൈബി ഈഡന് താമസിച്ചിരുന്ന എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ പരാതിക്കാരിയുമായി സംഘം തെളിവെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ചികില്‍സയ്ക്കായി അമേരിക്കയിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ന് ക്ലിഫ് ഹൗസില്‍ പരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്.പീഡനപരാതി അന്വേഷിക്കാന്‍ പൊതുഭരണവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് സംഘം ക്ലിഫ് ഹൗസിലെത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആദ്യമായാണ് സിബിഐ പരിശോധന നടക്കുന്നത്.
സിബിഐയുടെ രണ്ടു സംഘമാണ് ക്ലിഫ് ഹൗസിലെത്തിയത്. സിബിഐയുടെ രണ്ടാമത്തെ സംഘത്തിന്റെ വാഹനത്തിനു പിന്നാലേ ഓട്ടോറിക്ഷയിലാണ് പത്തു മണിയോടെ പരാതിക്കാരി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: