ബര്‍ലിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്യുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇന്ത്യയും ജര്‍മ്മനിയും തമ്മിലുല്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഇന്റര്‍ ഗവണ്മെന്റല് കണ്‍സള്‍ട്ടേഷന്റെ (ഐജിസി) ആറാം റൗണ്ടിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.
ഫെഡറല്‍ ചാന്‍സലറിയില്‍ ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി പ്രധാനമന്ത്രിയെ ചാന്‍സലര്‍ ഷോള്‍സ് സ്വീകരിച്ചു. തുടര്‍ന്ന് ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തി, തുടര്‍ന്ന് പ്രതിനിധി തല ചര്‍ച്ചകള്‍ നനടന്നു.
മൊത്തത്തിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പ്രധാന വശങ്ങളും , മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള സംഭവവികാസങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു
ജര്‍മനിയില്‍ വിമാനത്തിലെത്തിയ മോദി ഇംഗ്ലിഷിലും ജര്‍മനിലും തന്റെ പര്യടനത്തെ സംബന്ധിച്ച് ട്വീറ്റ് ചെയ്തു. ‘ഇന്ത്യയും ജര്‍മനിയുമായുള്ള സൗഹൃദം വര്‍ധിക്കാന്‍ ഈ സന്ദര്‍ശനം സഹായകമാകും’ മോദി ട്വീറ്റ് ചെയ്തു. വൈകുന്നേരം നടന്ന ആറാമത് ഇന്ത്യജര്‍മനി ഭരണതല കൂടിക്കാഴ്ചയില്‍ മോദിയും ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും പങ്കെടുത്തു. പ്രതിനിധിതല ചര്‍ച്ചകള്‍ക്ക് മുന്‍പായി ഇരുവരും കൂടിക്കാഴ്ച നടത്തി.
ജര്‍മനിയും ഡെന്മാര്ക്കും ഫ്രാന്‍സും സന്ദര്‍ശിക്കുന്ന ത്രിദിന യാത്രാപരിപാടിയാണ് മോദിയുടേത്. 65 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ത്രിദിന സന്ദര്‍ശനത്തില്‍ ആകെ 25 കൂടിക്കാഴ്ചകളിലാണ് മോദി പങ്കെടുക്കുന്നത്.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: