പോത്തന്‍കോട് : ജാതിമതചിന്തകള്‍ക്കതീതമായ വിശ്വമാനവികതയുടെ ദര്‍ശനമാണ് ശാന്തിഗിരിയുടേതെന്നും ആത്മീയരംഗത്തെ വേറിട്ട ശബ്ദമാണ് നവജ്യോതിശ്രീകരുണാകരഗുരുവെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി. പറഞ്ഞു. ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിനാഘോഷങ്ങളോടനുബന്ധിച്ച് ആശ്രമത്തില്‍ നടന്ന ശാന്തിസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.
വ്യക്തിയുടെ രൂപാന്തരപ്പെടുത്തലിലൂടെ കുടുംബവും സമൂഹവും രാഷ്ട്രവും പുരോഗതി പ്രാപിക്കുമെന്ന് ഗുരു പഠിപ്പിച്ചു. ഗുരുവിന്റെ ആശയങ്ങള്‍ വര്‍ത്തമാനകാലത്തില്‍ ഏറെ പ്രസക്തമാണെന്നും കേരളീയ സമൂഹം അതു Â വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നും ആ വീക്ഷണങ്ങള്‍ പഠനാര്‍ഹമായ രീതിയില്‍ വിചിന്തനം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതാണെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, എം.എ. റഹീം എം.പി.ഡി.കെ. മുരളി എം.എല്‍.എ., വിന്‍സെന്റ് എം.എല്‍.എ., സി.പി.ഐ. ദേശീയ നിര്‍വ്വാഹക സമിതി അംഗം പന്ന്യന്‍ രീവീന്ദ്രന്‍, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസന്, ബി.ജെ.പി. നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കരമന ജയന്, മുന്‍ മന്ത്രി വി.സുരേന്ദ്രന് പിള്ള, മലങ്കസര സഭ തിരുവനന്തപരും മേജ!ര്‍ അതിരൂപത മുഖ്യവികാരി ജനറല്‍ മോണ്‍ ഫാ.ഡോ.മാത്യു മനങ്കരക്കാവില്എന്നിവര് പ്രസംഗിച്ചു
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: