തിരുവനന്തപുരം: സിനിമ മേഖലയിലെ അതിക്രമങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമ കമ്മിഷന് റിപ്പോര്‍ട്ടില്‍ കര്‍ശന ഇടപെടലുമായി ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷ രേഖ ശര്‍മ.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷ രേഖ ശര്‍മ ചീഫ് സെക്രട്ടറിക്ക് കത്തു നല്കി. പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കേരളത്തിലേക്ക് തന്റെ നേതൃത്വത്തിലുള്ള സംഘം എത്തി നേരിട്ട് വിഷയത്തില്‍ ഇടപെടുമെന്നും കത്തില്‍ പറയുന്നു. സിനിമ മേഖലയില്‍ പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നും നിലവിലുള്ള ആഭ്യന്തര സമിതി ശക്തമാണെന്നും വനിതാ കമ്മീഷന് അദ്ധ്യക്ഷ പറഞ്ഞു. നിയമപരമായി റിപ്പോര്‍ട്ട് പരസ്യമാക്കണം. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും രേഖ ശര്‍മ ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം പുറത്തുവിടേണ്ടതായിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഡബ്ല്യൂസിസി നിരന്തരം പരാതി നല്‍കുകയാണ്. പ്രൊഡക്ഷന്‍ ഹൗസുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനമില്ലെന്നും ഇതു ഉടന്‍ പരിഹരിക്കണമെന്നും രേഖ ശര്‍മ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: