ന്യൂദല്‍ഹി:കിഴക്കന്‍ ലഡാക്കില്‍ ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ബലം പ്രയോഗിച്ച് ഇപ്പോഴത്തെ സ്ഥിതി മാറ്റാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യയുടെ പുതിയ കരസേന മേധാവി മനോജ് പാണ്ഡെ പറഞ്ഞു.
“ഇപ്പോഴത്തെ സ്ഥിതിവിശേഷത്തില്‍ നിന്നും അല്‍പം പോലും മാറ്റം വരുത്താന്‍ അതിര്‍ത്തിയില്‍ ആരെങ്കിലും ശ്രമിച്ചാല്‍ തിരിച്ചടിക്കും. ഇന്ത്യയുടെ ഭൂമിയില്‍നിന്ന് ഒരിഞ്ചുപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും യഥാര‍്ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സേന ശക്തമായി നിലകൊള്ളുകയാണ്” -മനോജ് പാണ്ഡെ പറഞ്ഞു.
കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും ചൈനയും കഴിഞ്ഞ രണ്ട് വര്‍ഷമായി സൈനികമായി സംഘര്‍ഷം നിറഞ്ഞ സ്ഥിതിയിലാണ്. ഇപ്പോള്‍ ഇരു രാജ്യത്തെയും സൈന്യം അതിര്‍ത്തിയില്‍ ഉടനീളം മുഖാമുഖം നില്‍ക്കുകയാണ്. ഇന്ത്യന്‍ കരസേനയുടെ 29-ാമത് മേധാവിയായി ജനറല്‍ മനോജ് പണ്ഡെ കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: