ന്യൂദല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള എംബിബിഎസ്, ബിഡിഎസ് ബിരുദങ്ങള്‍ ഇന്ത്യയില്‍ ജോലി ലഭിക്കാനോ ഉപരിപഠനം നടത്താനോ അംഗീകരിക്കില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്.
അതുകൊണ്ട് തന്നെ പാകിസ്ഥാനില്‍ മെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് ആരും പ്രവേശനത്തിന് മുതിരരുതെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന് വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. നേരത്തെ യുജിസിയും Â സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള എ ഐസിടിഇയും വിദ്യാര്‍ത്ഥികളോട് പാകിസ്ഥാനില്‍ കോഴ്സുകള്‍ക്ക് ചേരരുതെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
പാകിസ്ഥാനില്‍ നിന്നും എംബിബിഎസോ ബിഡിഎസോ പാസായി വരുന്ന കുട്ടികളെ ഇന്ത്യയില്‍ പരിശീലിക്കാനും ജോലിയെടുക്കാനും സഹായിക്കുന്ന ടെസ്റ്റുകളില്‍ പങ്കെടുക്കാന്‍ യോഗ്യരായിരിക്കില്ലെന്നും ദേശീയ മെഡിക്കല്‍ കമ്മിഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: