ന്യൂദല്‍ഹി : ചീഫ് സെക്രട്ടറി ഗുജറാത്തിലേക്ക് പോയത് ഗുജറാത്ത് മോഡല്‍ പഠിക്കാനായല്ല. ഡാഷ്ബോര്‍ഡിനെ കുറിച്ച് പഠിക്കാനാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരിന് മാതൃകയായാക്കാന് സിപിഎം എന്നും വിമര്‍ശനം ഉന്നയിക്കുന്ന ബിജെപി ഭരിക്കുന്ന ഗുജറാത്തിലേക്ക് തന്നെ ചീഫ് സെക്രട്ടറി പോയത് വിവാദമായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
കേരളത്തിലെ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഗുജറാത്തില്‍ സന്ദര്‍ശനം നടത്തിയത് ഗുജറാത്ത് മോഡല്‍ പഠിക്കാനായല്ല. ഡാഷ് ബോര്‍ഡിനെ കുറിച്ച് പഠിക്കാനായാണ് ഉദ്യോഗസ്ഥര്‍ പോയത്. ഇത് എല്ലാ സര്‍ക്കാരുകളും സാധാരണ ചെയ്യാറുള്ളതാണെന്നും യെച്ചൂരി പറഞ്ഞു. വിഷയത്തെ കുറിച്ചുള്ള വിശദമായി സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും അര ലക്ഷത്തോളം സര്‍ക്കാര്‍ സ്കൂളുകളെ ഒരു കേന്ദ്രത്തില്‍ നിരീക്ഷിക്കുന്ന വിദ്യ സമീക്ഷ പദ്ധതിയും വിലയിരുത്തി ഞായറാഴ്ച്ചയാണ് ചീഫ് സെക്രട്ടറി സംസ്ഥാനത്ത് തിരികെ എത്തിയത്. സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടായി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: