തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണ് നടപടിക്ക് പിന്നിലെന്ന് ഷോണ്‍ ജോര്‍ജ്. ആവശ്യപ്പെട്ടാല്‍ പോലീസിനുമുന്നില്‍ ഹാജരാകുന്ന വ്യക്ചിയാണ് പി.സി.ജോര്‍ജ്. പറഞ്ഞത് തെറ്റാണൊ എന്ന് കാലവും സമൂഹവുമാണ് വിലയിരുത്തേണ്ടത്. സ്വന്തം നിലപാടുകളും കാഴ്ചപ്പാടുകളുമുള്ള വ്യക്തിയാണ് പിസി ജോർജ്. അതിൽ വെള്ളം ചേർക്കാറില്ലെന്നും ഷോൺ വ്യക്തമാക്കി.
Â
വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ പി സി ജോർജിനെ ഫോർട്ട് പോലീസിന്റെ നേതൃത്ത്വത്തിൽ കസ്റ്റഡിയിലെടുത്തു.
Â
ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പുലർച്ചെ എത്തി സ്റ്റേഷൻ എസ് പിയുടെ നേത്വത്തിലാണ് നടപടി. അതേസമയം പോലീസ് വണ്ടിയിൽ കയറാൻ പി സി ജോർജ് തയാാറായില്ല. തുടർന്ന് സ്വന്തം വാഹനത്തിലാണ് ഫോർട്ട് സ്റ്റേഷനിലേക്ക് വരുന്നത്.
Â
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ Â മുൻ എംഎൽഎ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്. Â തിരുവനന്തപുരം ഫോർട്ട് പോലീസ് ആണ് കേസ് എടുത്തത്. ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു. പിസി ജോര്‍ജ്ജിന്റെ മൊഴി ഉള്‍പ്പടെ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് ഫോര്‍ട്ട് പോലീസ് അറിയിച്ചു. 153 എ വകുപ്പ് പ്രകാരമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: