ന്യൂദല്‍ഹി: ചൈനയിലെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുടെ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ശാഖയായ ഷവോമി ഇന്ത്യക്കെതിരെ 5500 കോടി രൂപയുടെ വിദേശ വിനിമയ ചട്ടലംഘനം എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് (ഇഡി) കണ്ടെത്തി പിടിച്ചെടുത്തു. . കമ്പനിയുടെ ഇന്ത്യയിലെ മൂന്ന് സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ഇതുവരെ നടന്ന 5551.27 കോടി രൂപയുടെ ഇടപാട് വിദേശവിനിമയ ചട്ടലംഘനമാണെന്നാണ് ഇഡി കണ്ടെത്തിയത്. വിദേശ വിനിയമ മാനേജ്മെന്റ് നിയമം (1999) പ്രകാരമാണ് ഇത് കണ്ടെത്തിയത്.
ഈ കമ്പനി നടത്തിയ 2022 ഫിബ്രവരിയില്‍ അനധികൃതമായി പണമയച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയത്. 2014ലാണ് ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. 2015 മുതല്‍ ഇന്ത്യയിലേക്ക് പണം അയയ്ക്കാന്‍ തുടങ്ങി. ഇതുവരെ കമ്പനി 5551.27 കോടി രൂപയ്ക്കുള്ള വിദേശ കറന്‍സി അയച്ചിട്ടുണ്ട്. മൂന്ന് വിദേശരാജ്യം ആസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങളിലേക്കാണ് പണം അയച്ചത്. എന്നാല്‍ ഈ പണം റോയല്‍റ്റി എന്ന വ്യാജേനയാണ് Â അയച്ചിരിക്കുന്നത്. ഇത്രയും വലിയ തുക ചൈനയിലെ മാതൃകമ്പനിയുടെ നിര്‍ദേശപ്രകാരമാണ് റോയല്‍റ്റി എന്ന നിലയ്ക്ക് അയച്ചിരിക്കുന്നത്. മറ്റ് രണ്ട് യുഎസ് ആസ്ഥാനമായ കമ്പനിയിലേക്കും പണം അയച്ചിട്ടുണ്ട്. ഇതും ഷവോമി ഗ്രൂപ്പ് കമ്പനികള്‍ക്ക് ഗുണം ലഭിക്കാനാണെന്ന് പറയപ്പെടുന്നു.
ഷവോമി ഇന്ത്യ ട്രേഡറും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഷവോമി മൊബൈല്‍ ഫോണുകളുടെ വിതരണക്കാരും മാത്രമാണ്. വിദേശരാജ്യങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷവോമിയുടെ മൂന്ന് കമ്പനികള്‍ക്ക് എന്ത് സേവനം നല്‍കിയതിന്റെ പേരിലാണ് റോയല്‍റ്റി എന്ന പേരില്‍ പണം അയയ്ക്കുന്നതെന്ന് ഇഡി ചോദിക്കുന്നു. ഇത് ഫെമ (വിദേശ വിനിമയ മാനേജ്മെന്റ് നിയമം)യിലെ നാലാം സെക്ഷന്റെ ലംഘനമാണെന്നും ഇഡി പറയുന്നു. മാത്രമല്ല, പണമയയ്ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയിരുന്നതായും ഇഡി കുറ്റപ്പെടുത്തുന്നു.
ഇതേ ഷവോമി കമ്പനി പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് എന്ന ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നല്‍കിയിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവാ മൊയ്ത്ര കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ ഒരു കമ്പനി ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു എന്നതുകൊണ്ട് ആ കമ്പനിയ്ക്ക് കേന്ദ്ര സര്‍ക്കാരുമായി അവിഹിതബന്ധമുണ്ടെന്ന് എങ്ങിനെ പറയാന്‍ കഴിയും എന്ന ചോദ്യത്തിന് മഹുവയ്ക്ക് മറുപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: