ലഖ്നോ: അമ്മയെയും സഹോദരിയെയും ഉപക്ഷിച്ച് വീടുവിട്ടിറങ്ങിയ യോഗി ആദിത്യനാഥ് എല്ലാം ത്യജിച്ചത് സന്യാസിയാകാന്‍ വേണ്ടിയാണ്. അച്ഛന് മരിച്ചിട്ട് കൂടി എത്താത്ത മകനെ ഒരു നോക്ക് കാണണം എന്ന് അമ്മ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് Â ജന്മഗ്രാമത്തിലേക്ക് പോകാമെന്ന രീതിയില്‍ യോഗി ആദിത്യനാഥിന്റെ മനസ്സ് മാറിയത്. Â
27 ദിവസം മുന്‍പ് അമ്മ ഒരു ടെലിവിഷന്‍ ചാനലിലൂടെയും മകനെ ഒന്ന് കണ്ടാല്‍ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മെയ് 3 ചൊവ്വാഴ്ചയാണ് യോഗിയും അമ്മയും തമ്മില്‍ കൂടിക്കാഴ്ച നടത്തുക. അന്ന് യോഗിയുടെ സഹോദരിയും അവിടെ എത്തും. അങ്ങിനെ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമ്മയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ സന്യാസിയായ മകനും മകളും തമ്മില്‍ കണ്ടുമുട്ടും. Â
ഉത്തരാഖണ്ഡിലാണ് യോഗി ജനിച്ച വീട്. സന്യാസിയാകാന്‍ വേണ്ടി യോഗി പിന്നീട് വീടും നാടും വിട്ട് ഉത്തര്‍പ്രദേശിലെ മഠത്തില്‍ എത്തുകയായിരുന്നു. Â അദ്ദേഹം മൂന്ന് ദിവസത്തെ പര്യടനത്തിന് ഉത്തരാഖണ്ഡിലേക്ക് മെയ് 3ന് എത്തും. ഉത്തരാഖണ്ഡിലെ യാംകേശ്വറില് എത്തുന്ന യോഗി അന്ന് തന്നെ അമ്മയെ കാണാന്‍ തന്റെ ഗ്രാമമായ പഞ്ചൂര് സന്ദര്‍ശിക്കും.ഉത്തരാഖണ്ഡിലെത്തുന്ന യോഗിക്ക് വന്‍ സ്വീകരണം നല്‍കുമെന്ന് ഉത്തരാഖണ്ഡ് മന്ത്രി ധന് സിങ്ങ് റാവത്ത് പറഞ്ഞു. പിന്നീട് മെയ് 4,5 തീയതികളിലും യോഗി ഉത്തരാഖണ്ഡ് പര്യടനം തുടരും. Â
ഇത്തവണ യുപി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തില്‍ ചായക്കട നടത്തുന്ന യോഗി ആദിത്യനാഥിന്റെ സഹോദരിയും യോഗിയെ അമ്മയ്ക്ക് കണ്ടാല്‍ കൊള്ളാമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2017ല്‍ യുപിയിലും ഉത്തരാഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉത്തരാഖണ്ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ റിതു ഖണ്ഡൂരിയ്ക്ക് വേണ്ടി പ്രചാരണം നടത്താന്‍ പോയപ്പോഴാണ് ഒടുവില്‍ യോഗി അമ്മയെ കണ്ടത്. Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: