തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള ട്രാക്കുകളിലൂടെ ഓടുന്ന അര്‍ധ അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിനും ലഭിക്കുമ്പോള്‍ കെ. റെയില്‍ എന്തിനെന്ന് പരിസ്ഥിതി ഗവേഷകന് ശ്രീധര്‍ രാധാകൃഷ്ണന്. നൂറ് വന്ദേഭാരത് ട്രെയിനുകള്‍ കേന്ദ്രം അനുവദിച്ചതില്‍ രണ്ടെണ്ണം കേരളത്തിന് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 160-180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഈ ട്രെയിനുകള്‍ ലഭിക്കുമ്പോള്‍ ലക്ഷം കോടി രൂപ ചിലവിട്ട് കെറെയില്‍ നടപ്പിലാക്കുന്നതില്‍ എന്താണ് നേട്ടമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
ശ്രീധര്‍ രാധാകൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
ഈ വാര്‍ത്ത ട്വിറ്ററില്‍ നിന്നാണ് കിട്ടിയത്. 100 വന്ദേ ഭാരത് റേക്കുകള്‍ റെയില്‍വേ ബോര്‍ഡ് അനുവദിച്ചിട്ടുണ്ട്. ലിസ്റ്റ് പരിശോധിക്കുക. അതില്‍ 2 എണ്ണം കേരളത്തിന് അനുവദിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം 160 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന ട്രെയിനുകള്‍ നമുക്കുണ്ടാകുമെന്നാണ്. മറ്റ് ട്രാക്ക് വികസനം, വളവ് നൂക്കള്‍, സിഗ്നല്‍ സിസ്റ്റം വികസനം എന്നിവയും ഇത് ഉപയോഗപ്പെടുത്താന്‍ സംഭവിക്കണമല്ലോ.
അതു നമുക്ക് ആവശ്യപ്പെടാന്‍ പറ്റും. അപ്പോള്‍ ലക്ഷം കോടി കടം വാങ്ങി ചിലവാക്കി 200 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തില്‍ മാത്രം ഓടുന്ന വണ്ടി വേണോ, 160 കിലോമീറ്റര്‍ സ്പീഡില്‍ എവിടെയും ഓടാന്‍ പറ്റുന്ന, ഭാവി വികസനം സാധ്യമാകുന്ന പദ്ധതി വേണോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: