ന്യൂദല്‍ഹി : നിയമ സംവിധാനത്തിലെ സാങ്കേതിക വിദ്യകളുടെ കടന്നുവരവ് ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തിന്റെ അഭിവാജ്യ ഘടകടകമായാണ് കരുതുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹിയിലെ വിഗ്യാന്‍ സഭയില്‍ മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണം. നിയമ സംവിധാനത്തിന്റെ മേന്മയ്ക്കായി രാജ്യം സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ട്. കോടതി നടപടികളില്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടതി വ്യവഹാരങ്ങള്‍ പ്രാദേശിക ഭാഷകളിലാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇത് വര്‍ധിപ്പിക്കും.
കോടതികളിലുള്ള ഒഴിവുകള്‍ നികത്തും. കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണം. 2015 ല്‍ 1800 നിയമങ്ങള്‍ സര്‍ക്കാര്‍ അപ്രധാനമായി കണ്ടെത്തി. ഇതില്‍ 1450 നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. എന്നാല്‍ ഇതില്‍ 75 നിയമങ്ങള്‍ റദ്ദാക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണ്. ഇത് അവര്‍ തന്നെ നിറവേറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: