പത്തനംതിട്ട: വി.വസീഫ് ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്. പത്തനംതിട്ടയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. ആറുമാസം മുന്‍പ് സെക്രട്ടറി പദവിയിലേക്കെത്തിയ വി കെ സനോജ് സെക്രട്ടറിയായി തുടരും. ചിന്ത ജെറോമിന്റെയും ജെയ്ക്ക് പി. തോമസിന്റെയും പേരുകള്‍ ഉയര്‍ന്നു കേട്ടെങ്കിലും വഫീസിനെ പ്രസിഡന്റായി തീരുമാനിക്കുകായിരുന്നു. ഇപി ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷന് യോഗവും വസീഫിന്റെ പേര് മാത്രമാണ് മുന്നോട്ടുവെച്ചത്. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആയിരുന്ന വസീഫ് മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തന് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: