പെരിയ: 95 വയസ് പിന്നിട്ടിട്ടും കൊട്ടിയമ്മയുടെ പച്ചമരുന്ന് ചികിത്സക്ക് ഇപ്പോഴും നിത്യയൗവനം. ശരീരത്തിലെ ഏത് അവയവമായാലും ഉളുക്കുണ്ടായാല്‍ നേരിട്ട് സ്പര്‍ശിക്കാതെ ഒരു പച്ചമരുന്ന് ഉപയോഗിച്ച് ഉളുക്ക് പൂര്‍ണമായും ഭേദപ്പെടുത്തുകയെന്നതാണ് കൊട്ടിയമ്മയുടെ ചികിത്സാരീതി.
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ സ്വദേശിനിയായ കൊട്ടിയമ്മ ശരീരത്തിലുണ്ടാകുന്ന ഏത് തരം ഉളുക്കിനെയും പച്ചമരുന്ന് ചികിത്സയിലൂടെ ഭേദമാക്കും. ഇത് കൊട്ടിയമ്മയുടെ ചികിത്സക്ക് വിധേയരായവരുടെ അനുഭവസാക്ഷ്യം. ഒരു വാഴപോള ഉപയോഗിച്ച് പച്ചമരുന്ന് തിരുമ്മിയും പുരട്ടിയുമാണ് ഉളുക്ക് ഭേദപ്പെടുത്തുന്നത്.
രോഗിയെ കൂടാതെ ഒരാളെ കൂടെ നിര്‍ത്തി രണ്ട് വാഴപോളകള്‍ നടുവിന് സമാനമായി കുത്തിപ്പിടിച്ച ശേഷം പച്ചമരുന്ന് തിരുമ്മുകയും പുരട്ടുകയും ചെയ്യുന്നു. ഇതിന് ശേഷം രണ്ട് വാഴപോളകളും മധ്യഭാഗത്ത് ഒട്ടിപിടിപ്പിക്കുന്നു. തുടര്‍ന്ന് ഒരു കത്തി ഉപയോഗിച്ച് വാഴപോളകള്‍ വെട്ടി ദൂരേക്ക് കളയും. ചികിത്സക്ക് വിധേയമായ വ്യക്തിയുടെ ഉളുക്ക് ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഭേദമാകുന്നു. ഉളുക്ക് ബാധിച്ച നിരവധി പേര് കൊട്ടിയമ്മയുടെ പച്ചമരുന്ന് ചികിത്സയിലൂടെ സുഖം പ്രാപിച്ചിട്ടുണ്ട്.
കൊട്ടിയമ്മയുടെ ഭര്‍ത്താവ് തിരുമ്പന്‍ നാട്ടിലെ അറിയപ്പെടുന്ന പച്ചമരുന്ന് ചികിത്സകനായിരുന്നു. തിരുമ്പന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. ഭര്‍ത്താവില്‍ നിന്ന് പകര്‍ന്നുകിട്ടിയ അറിവുമായാണ് കൊട്ടിയമ്മ പച്ചമരുന്ന് ചികിത്സക്ക് തുടക്കമിട്ടത്. ഈ പച്ചമരുന്നിനെക്കുറിച്ച് കൊട്ടിയമ്മ മകന് കരുണാകരനും പേരക്കുട്ടി വിജയനും പറഞ്ഞുകൊടുത്തിട്ടുണ്ട്. ആദിവാസി കലാരൂപമായ മംഗലം കളിയിലൂടെ പ്രശസ്തയായ കൊട്ടിയമ്മ ഈ രംഗത്ത് നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു. പരേതനായ രാഘവന്, നാരായണി, തൊപ്പിച്ചി, ഗോപി, ശങ്കരന് എന്നിവര്‍ കൊട്ടിയമ്മയുടെ മറ്റ് മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: