കൊച്ചി: ആശയപരമായി ക്ഷയിച്ച് ജെഎന്‍യുവിലെ ഇടതുകോട്ട തകരുകയാണെന്ന് പുതുതായി ചുമതലയേറ്റ വൈസ് ചാന്‍സലര്‍ പ്രൊഫ.ശാന്തിശ്രീ പണ്ഡിറ്റ്. താന്‍ പഠിക്കുന്ന കാലത്തെ ഇടതുപക്ഷക്കാര്‍ക്ക് കൂടുതല്‍ ആത്മാര്ത്ഥതയുണ്ടായിരുന്നുവെന്നും ദേശവിരുദ്ധത മനസ്സില്‍ കുറി ച്ചവരായിരുന്നില്ലെന്നും അവര്‍ പറഞ്ഞുു. ഇന്ന് ജെഎന്‍യുവില്‍ മതമൗലികവാദികളും ദേശവിരു2തയുള്ളവരും ധാരാളമുണ്ട്. ജെഎന്യുവില്ഇടതിന് ഇ േപ്പാള്‍ ശക്തിയില്ലെന്നല്ല; എങ്കിലും കഴിമഞ്ഞ പ ത്ത് വര്‍ഷമായി അവര്‍ ക്ഷയിക്കുകയാണ്. കേരളത്തില്‍നിന്നും ബംഗാളില്‍നിന്നും എസ്എഫ്ഐ, എഐഎസ്എഫ്, എഐഎസ്എ തുടങ്ങിയവയില്‍ ചേരാനായി വിദ്യാര്‍ഥികള്‍ എത്തുന്നു. ഇന്നത്തെപ്പോലെ അക്രമം, മോശം പെരുമാറ്റം തുടങ്ങിയവ പണ്ടുണ്ടായിരുന്നില്ല, ജന്മഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ശാന്തിശ്രീ അഭിപ്രായപ്പെട്ടു.
”ഇന്ന് അധ്യാപകര്‍ക്കിടയിലും അസിസ്റ്റന്റ് പ്രൊഫസര്‍ തലത്തിലും ഇടതുപക്ഷം ന്യൂനപക്ഷമാണ്.അസോസിയേറ്റ്, പ്രൊഫസര്‍ തലങ്ങളില്‍ മാത്രമാണ് അവരുള്ളത്. മുന്‍ വിസി പറഞ്ഞത് സംഘടനകള്ക്കിപ്പോള് അധ്യാപകരില്‍ നി ന്ന് പൂര്‍ണമായും ഫണ്ട് സംഭരിക്കാന്‍ സാധിക്കുന്നില്ലെന്നാണ്. അധ്യാപകരില്‍നിന്ന് ശമ്പളത്തിന്റെ വലിയൊരു ശതമാനമാണ് അവര്‍ പിരി ച്ചുകൊണ്ടിരുന്നത്. തെരമെടുപ്പിന്റെ കാര്യ ത്തിലും അവര്‍ തങ്ങളുടേതായ ഒരു സംവിധാനം ഉണ്ടാക്കിയിരിക്കുന്നു. ഇതും ജനാധിപത്യപരമല്ല. സുപ്രീംകോടതി ശരിവച്ച റിപ്പോര്‍ട്ട് അനുസരിക്കണമെന്ന് ഞാനവരോട് പറഞ്ഞിട്ടുണ്ട്. സ്വതന്ത്ര ഇലക്ഷന് കമ്മിഷന് ഇല്ലാത്തിടത്തോളം അവര്‍ ഭൂരിപക്ഷമുള്ളിടത്ത് പലതും നടക്കും. ഇന്നവര്‍ക്ക് താല്പര്യം ബാലറ്റിനോടാണ്; ഇലക്ട്രോണിക് വോട്ടിങ് മെഷീനോടല്ല. കാരണം പല സ്ഥാനങ്ങളും നഷ്ടപ്പെടുമെന്ന് അവര്‍ക്കറിയാം.”
തന്റെ പേരിലെ പണ്ഡിറ്റ് കണ്ട് മഹാരാഷ്ട്രക്കാരിയായ ബ്രാഹ്മിണ്‍ ആണ് താനെന്ന് ഇടതുപക്ഷം ധരിച്ചെന്നും, പിന്നാക്കക്കാരിയാണെന്നറിഞ്ഞപ്പോള് എതിര്‍പ്പിന്റെ മുനയൊടിമെന്നും ശാന്തിശ്രീ പറഞ്ഞു.
”ഞാന്‍ ഓടിയൊളിക്കുമെന്നാണ് ചിലര്‍ കരുതിയത്.എനിക്ക് ജോയിന്‍ ചെയ്യാനുള്ള സാവകാശം പോലും വിമര്ശനക്കാര് തന്നില്ല. ഇങ്ങനെയാണോ നിങ്ങള്‍ ഒരു സ്ത്രീയെ സ്വാഗതം ചെയ്യുന്നത്? അതും തമിഴ്നാട്ടില്‍നിന്നുള്ള പിന്നാക്കക്കാരിയെ? ഏതായാലും മൂന്ന് ദിവസംകൊണ്ട് പ്രശ്നങ്ങളെല്ലാം ഒരുവിധം കെട്ടടങ്ങി. മറ്റൊരാരോപണം.എനിക്കെതിരെ മഹാരാഷ്ട്രയില്‍ കേസുണ്ടെന്നാണ്. 2001 ല്‍ ആര്‍എസ്എസിന്റെ ഫ്ളാറ്റ്ഫോ മില്‍ ഞാന്‍ ടീ േച്ചഴ്സ് യൂണിയന് തെരമെടു പ്പില്‍ മത്സരിക്കുകയും, പൂനെ യൂണിവേഴ്സിറ്റിയിലെ ടീ േച്ചഴ്സ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തതാണ് കാരണം. എനിക്കെതിരെ എഫ്ഐആര്‍ ഉണ്ടെങ്കില്‍ കൊണ്ടുവരാന്‍ പറമ േപ്പാള്‍ എതിര് ത്തവര്‍ പിന്‍വാങ്ങി. ഞാന്‍ ജനി ച്ചത് ലെനിന് ഗ്രാഡിലാണ്, റഷ്യയില്‍. എന്റെ മാതാപിതാക്കള്‍ മിശ്രവിവാഹിതരാണ്. അച്ഛന് പിന്നാക്കവിഭാഗക്കാരനും അമ്മ ബ്രാഹ്മണ സ്ത്രീയുമാണ്. ഇടതുപക്ഷക്കാരില്‍ എത്രപേര്‍ അങ്ങനെയുണ്ട്? മാത്രവുമല്ല, അവര്‍ സ്വജാതിയില്‍ നിന്നല്ലാതെ വിവാഹം പോലും കഴിക്കുന്നില്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: