കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ നടനും, നിര്‍മ്മാതാവുമായ വിജയ് ബാബു ദുബായിലേക്ക് കടന്നതായി പോലീസ്.കഴിഞ്ഞ ഞായറാഴ്‌ച്ച ബെംഗളൂരു വഴിയാണ് നടന്‍ ദുബായിലേക്ക് കടന്നതെന്നാണ് വിവരം. എന്നാല്‍ വിജയ് ബാബുവിന് കീഴടങ്ങാതെ മറ്റ് വഴികള്‍ ഇല്ല എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി.എച്ച് നാഗരാജു പറഞ്ഞിരിക്കുന്നത്.
നടിയുടെ മൊഴി സത്യമാണെന്ന് തെളിയിക്കുന്ന പല തെളിവുകളും പോലീസിന് ലഭിച്ചു കഴിഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെന്ന് തന്നെയാണ് പോലീസ് വിശ്വസിക്കുന്നത്. വിജയ് ബാബുവിന്റെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.
സിനിമ മേഖലയില്‍ നിന്ന് തന്നെയുളള ചില സാക്ഷി മൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലീസ്, വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേ സമയം നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെളളിയാഴ്‌ച്ച ഹൈക്കോടതി പരിഗണിച്ചേക്കാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: