തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചാല്‍ സഹായിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ല പറഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ കേന്ദ്ര പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് കേരളത്തില്‍ കൂടുതല്‍ അവബോധം ഉണ്ടാകേണ്ടതുണ്ടെന്നും ജോണ്‍ ബര്‍ല പറഞ്ഞു. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിനായുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശ സബ്സിഡി നല്കുന്ന ‘പഡോ പര്‍ദേശ്’ പോലുള്ള പദ്ധതികള്‍ വേണ്ടത്ര പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര സഹ മന്ത്രി പറഞ്ഞു.
‘എല്ലാവരുടെയും കൂടെ, എല്ലാവര്ക്കും വികസനം, എല്ലാവര്ക്കും വിശ്വാസം, എല്ലാവരുടെയും പ്രയത്നം’ എന്നിവയെ അടിസ്ഥാനമാക്കി ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി കേന്ദ്ര ഗവണ്മെന്റിനു നിരവധി പദ്ധതികളുണ്ടെന്ന് കേന്ദ്രമന്ത്രി ബര്‍ല പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹം രാഷ്ട്രനിര്‍മ്മാണത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്തിനായി നിരവധി ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും ബര്‍ല പറഞ്ഞു. നേരത്തെ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി കര്‍ദിനാള്‍ ബസേലിയോസ് മാര്‍ കഌമിസ് കാതോലിക്കാ ബാവയുമായും മറ്റ് െ്രെകസ്തവ നേതാക്കളുമായും ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: