മൈസൂര്‍: കളിക്കുന്നതിനിടെ ഉന്തുവണ്ടിയിലെ ഐസ്ക്രീം പെട്ടിയില്‍ ഒളിച്ചിരുന്ന രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു.മൈസൂര്‍ നഞ്ചന്ഗോഡയിലെ മസാഗെ ഗ്രാമത്തില്‍ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.കാവ്യ നായക്(5), ഭാഗ്യ നായക(11) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ മറ്റ് കുട്ടികള്‍ക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്നു ഇരുവരും.അവിടെ ഉണ്ടായിരുന്ന ഉന്തുവണ്ടിയിലെ ഐസ്ക്രീം പെട്ടിയില്‍ ഇരുവരും ഒളിച്ചിരുന്നത്.പെട്ടിക്കുളളില്‍ കയറിയ കുട്ടികള്‍ പെട്ടിയില്‍ കുടുങ്ങിപ്പോയി, ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ ശ്വാസംമുട്ടി മരിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നത്.
ഇവര്‍ ഐസ്ക്രീം പെട്ടുക്കുളളില് കയറിയത് മറ്റ് കുട്ടികള്‍ കണ്ടിരുന്നില്ല.ഭാഗ്യയുടെ വീടിന് സമീപമാണ് ഉന്തുവണ്ടി കിടന്നിരുന്നത്. ജീവനക്കാരന് ബെംഗളൂരുവില്‍ പോയതിനാല്‍ ഉന്തുവണ്ടി ഉപേക്ഷിച്ച നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: