ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും, വിഘ്നേഷ് ശിവനും തിരുപ്പതി ദര്‍ശനം നടത്തി. ‘കാതുവാക്കിലെ രണ്ടു കാതല്‍’ ചിത്രത്തിന്റെ ഹാഷ് ടാഗോടുകൂടിയാണ് വിഘ്നേഷ് ശിവന് തിരുപ്പതി ദര്‍ശനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
വിഘ്നേഷ് ശിവനാണ് ചിത്രത്തിന്റെ സംവിധായകന്.റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും, വിഘ്നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സാമ്പത്തിക ഉന്നമനത്തിനും, ദുരിതമോചനത്തിനും, മംഗല്യഭാഗ്യത്തിനും തിരുപ്പതി ദര്‍ശനം ഉത്തമമാണെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: