തൃശ്ശൂര്‍: പൂരത്തിന് എഴുന്നെള്ളിപ്പില്‍ പങ്കെടുപ്പിക്കുന്ന ആനകളുടെ സാധ്യത പട്ടിക പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ പുറത്ത് വിട്ടു. 87 ആനകളുടെ സാധ്യത പട്ടികയാണ് ഇരു ദേവസ്വങ്ങള്‍ക്കുമായി തയ്യാറാക്കിയിട്ടുള്ളത്. പാറമേക്കാവിന്റെ പട്ടികയില്‍ 45 ആനകളും തിരുവമ്പാടിന്റെ പട്ടികയില്‍ 42 ആനകളുമുണ്ട്. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കൊമ്പന് എറണാകുളം ശിവകുമാര്‍ പാറമേക്കാവിനായി അണിനിരക്കും. നെയ്തലക്കാവിലമ്മയുമായി തെക്കേ ഗോപുര വാതില്‍ തുറന്ന് പൂര വിളംബരം നടത്തുന്നതിന് എത്തുന്നതും ശിവകുമാര്‍ തന്നെയാണ്.
കൂടാതെ ഗുരുവായൂര്‍ നന്ദനും പാറമേക്കാവ് കാശിനാഥനും എഴുന്നെള്ളിപ്പുകള്ക്കുണ്ടാകും. തെച്ചിക്കോട്ടുകാവ് ദേവീദാസനും കൂടല്‍മാണിക്യം മേഘാര്‍ജുനനും പാറമേക്കാവിനുണ്ട്. സ്വന്തം ആനയായ തിരുവമ്പാടി ചന്ദ്രശേഖരന് തന്നെയാണ് ആണ് തിരുവമ്പാടിയുടെ തിടമ്പാന. പാറന്നൂര്‍ നന്ദനും ഗുരുവായൂര്‍ സിദ്ധാര്‍ഥനും കുട്ടന്‍കുളങ്ങര അര്‍ജുനനും തിരുവമ്പാടി പട്ടികയിലുണ്ട്.
സാധ്യതാ ലിസ്റ്റിലെ ആനകള്‍
പാറമേക്കാവ്
പാറമേക്കാവ് ദേവീദാസന്, പാറമേക്കാവ് കാശിനാഥന്, ഗുരുവായൂര്‍ നന്ദന്, എറണാകുളം ശിവകുമാര്‍, ഭാരത് വിനോദ്, പല്ലാട്ട് ബ്രഹ്മദത്തന്, വൈലാശേരി അര്ജുനന്, മാവേലിക്കര ഗണപതി, ചൈത്രം അച്ചു, തെച്ചിക്കോട്ട്കാവ് ദേവീദാസന്, മുള്ളത്ത് ഗണപതി, മച്ചാട് ഗോപാലന്, മച്ചാട് ധര്മ്മന്, മൗട്ടത്ത് രാജേന്ദ്രന്, ചെര്‍പുളശേരി ശേഖരന്, ചെര്‍പുളശേരി ശ്രീഅയ്യപ്പന്, പട്ടാമ്പി മണികണ്ഠന്, വെമ്പനാട് വാസുദേവന്‍, മരുതൂര്‍കുളങ്ങര മഹാദേവന്, ബാസ്റ്റിന് വിനയസുന്ദര്‍, തൊട്ടേകാട്ട് വിനായകന്, മനുസ്വാമി മഠം മനുനാരായണന്‍, മനുസ്വാമി മഠം വിനായകന്, ഒല്ലൂക്കര ജയറാം, കൊളങ്ങാടന്‍ കുട്ടികൃഷ്ണന്, കൊളങ്ങാടന്‍ ഗണപതി, അമ്പാടി മഹാദേവന്, അമ്പാടി മാധവന്‍കുട്ടി, അമ്പാടി ബാലനാരായണന്‍, ചിറക്കല്‍ ഗണേശന്, മംഗലാംകുന്ന് മുകുന്ദന്, കാളകുത്തന്‍ കണ്ണന്, ബ്രാഹ്മിണി ഗോവിന്ദന്‍കുട്ടി, നടക്കല്‍ ഉണ്ണികൃഷ്ണന്, പുതുപ്പുള്ളി അര്ജുനന്, പുതുപ്പള്ളി ഗണേശന്, ബാലുശേരി ഗജേന്ദ്രന്, കൂടല്‍മാണിക്യം മേഘാര്ജുനന്, മനിശേരി രാജേന്ദ്രന്, മീനാട് കേശു, കൂറ്റനാട് വിഷ്ണു, പുത്തൂര്‍ ബാലകൃഷ്ണന്, പുത്തൂര്‍ ദേവീസുതന്, ചെത്തല്ലൂര്‍ ദേവീദാസന്, ചെമ്മണ്ണൂര്‍ സൂര്യനാരായണന്.
തിരുവമ്പാടി
തിരുവമ്പാടി ചന്ദ്രശേഖരന്, കുട്ടന്‍കുളങ്ങര അര്ജുനന്, പുതുപ്പള്ളി സാധു, പാമ്പാടി സുന്ദരന്‍, ഗുരുവായൂര്‍ സിദ്ധാര്ത്ഥന്, പാറന്നൂര്‍ നന്ദന്, മാനാടി കണ്ണന്, വരടിയം ജയറാം, അക്കിക്കാവ് കാര്ത്തികേയന്, ശങ്കരംകുളങ്ങര ഉദയന്‍, ചിറ്റിലപ്പിള്ളി ശബരിനാഥ്, തടത്താവിള രാജശേഖരന്, തോട്ടേക്കാട്ട് രാജശേഖരന്, പരിമണം വിഷ്ണു, ആനയടി അപ്പു, മച്ചാട് കര്ണന്, കുന്നുമേല്‍ പരശുരാമന്, നന്തിലത്ത് ഗോപീകൃഷ്ണന്, ഒലയംപാടി മണികണ്ഠന്, ഒലയംപാടി ഭദ്രന്, വാഴ് വാടി ശ്രീകണ്ഠന്, വാഴ് വാടി കാശീനാഥന്, ചിറക്കര ദേവനാരായണന്, ചിറക്കര മണികണ്ഠന്, തിരുവാഴപ്പിള്ളി മഹാദേവന്, പാലക്കത്തറ അഭിമന്യു, ശങ്കരംകുളങ്ങര മണികണ്ഠന്, ചെമ്മണ്ണൂര്‍ സൂര്യനാരായണന്, കിഴൂട്ട് ശ്രീകണ്ഠന്, കുന്നംകുളം ഗണേശന്, വെണ്മണി നീലകണ്ഠന്, ഊട്ടോളി രാമന്, കുറുപ്പത്ത് ശിവശങ്കരന്, അയിനികുളങ്ങര മഹാദേവന്, വെട്ടത്ത് ഗോപീകണ്ണന്, കടക്കച്ചാല്‍ ഗണേശന്, വെമ്പനാട്ട് അര്ജുനന്, വെമ്പനാട്ട് വാസുദേവന്‍, വലിയപുരയ്ക്കല്‍ സൂര്യന്, ബാസ്റ്റിന് വിനയസുന്ദര്‍, തിരുവമ്പാടി ദേവസ്വം ലക്ഷ്മി, കുളപുരയ്ക്കല് ശ്രീദേവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: