എ.കെ. ശങ്കരമേനോന് ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം. കര്‍മ്മധീരനായ സംഘടനാ പ്രവര്‍ത്തകനും കാര്‍ക്കശ്യക്കാരനായ പോരാളിയുമായിരുന്നു ശങ്കരമേനോന്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അടിയന്തരാവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടത്തില്‍ എന്നും മുന്‍പന്തിയിലായിരുന്നു മേനോന്.
ബ്രിട്ടീഷ് പോലീസില്‍ ഉന്നത പദവിയിലിരുന്ന കൊയിലാണ്ടി ആറ്റിപ്പുറത്ത് കുഞ്ഞിക്കണ്ണന് നായരുടെയും ചുട്ടടത്തില്‍ ശ്രീദേവിയമ്മയുടെയും രണ്ടാമത്തെ മകനാണ് ശങ്കരമേനോന്. കൊയിലാണ്ടി ബോയ്സ് സ്കൂളില്‍ മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടേയും സാഹിത്യകാരന് യു.എ. ഖാദറിന്റേയും സഹപാഠിയായിരുന്നു. ബാംഗ്ലൂരിലായിരുന്നു ഉപരിപഠനം. ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന സുദര്‍ശന്‍ജിയുടെ സമ്പര്‍ക്കത്തില്‍ സംഘബന്ധം കരുപ്പിടിപ്പിച്ചു.
ഗാന്ധിജി കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ ജേഷ്ഠനായ ഗംഗാധര മേനോനൊപ്പം രാഷ്ട്രപിതാവിനെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ കെ. കേളപ്പനോടൊപ്പവും പ്രവര്‍ത്തിച്ചു. 1955ല്‍ ഗോവാ വിമോചന സമരത്തില്‍ കേരള സംഘത്തെ നയിച്ചു. കാര്‍വാറിലെ കിസാന്‍ നേതാവ് ടി. നായിക്കിന്റെ നേതൃത്വത്തിലുള്ള 125 വോളന്റിയര്‍മാര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള സംഘവും 1955 ഓഗസ്റ്റ് 15 ന് ഗോവയിലേക്ക് കടന്നു. പോര്‍ച്ചുഗീസ് പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ജീവന് അവശേഷിച്ച ചുരുക്കം സത്യഗ്രഹികളില്‍ ഒരാളായിരുന്നു ശങ്കരമേനോന്
മലപ്പുറം ജില്ലാ വിരുദ്ധ സമരം, ആദിവാസി ഭൂമി സമരം എന്നിവയില്‍ സജീവമായി പങ്കെടുത്തു. 1965 ല്‍ ദീനദയാല്‍ ജി ആഹ്വാനം ചെയ്ത ജയില്‍ നിറയ്ക്കല്‍ സമരത്തില്‍ ഒ.രാജഗോപാലിന്റെ നേതൃത്വത്തില്‍ പങ്കെടുത്തത് താലികെട്ടിന് ശേഷമായിരുന്നു. അന്ന് ജയിലില്‍ അടയ്ക്കപ്പെട്ട മേനോന് ജയില്‍വാസം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് തിരിച്ചുപോയി. പിന്നിട് 1968 ല്‍ കക്കട്ടില്‍ നിന്നുള്ള പി. ജാനകി എന്ന അധ്യാപികയെ സഹധര്‍മ്മിണിയാക്കി.
കോഴിക്കോട് ജില്ലാ അദ്ധ്യക്ഷനായിരിക്കെ ആദിവാസി മാര്‍ച്ച് നടത്തുകയും അവരുടെ ഭൂമി തിരികെ നല്കാന് സമരം നടത്തുകയും ചെയ്തു. അന്യാധീനപ്പെട്ട ആദിവാസി ഭൂമി പാവപ്പെട്ട ആദിവാസികള്‍ക്ക് ലഭ്യമാക്കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. കേരളത്തില്‍ ആദ്യത്തേയും അവസാനത്തേയും സംഭവമാണിത്. അടിയന്തരാവസ്ഥയില്‍ തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍വാസം അനുഭവിച്ചു.
മലബാര്‍ മേഖലയിലെ ചെറുത്തു നില്‍പ്പിന്റെ കേന്ദ്ര ബിന്ദുവായ മേനോന് അടിയന്തരവസ്ഥയെ വെല്ലുവിളിച്ച് പാളയം മിഠായിത്തെരുവ് വഴി മുതലക്കുളത്തേക്ക് പ്രകടനം നടത്തിയത് വന്‍ വാര്‍ത്തയായിരുന്നു. ഒരു പ്രകടനക്കാരന്‍ പോലും പോലീസ് പിടിയിലാവാതെ അപ്രത്യക്ഷ്യമായത് കെ.കരുണാകരന്റെ പൊലീസ് സംവിധാനത്തിനേറ്റ അടിയായിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് മേനോനെ അറസ്റ്റ് ചെയ്തത്
അയോധ്യ കര്‍സേവകനായും മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള മാര്‍ച്ചിലും പങ്കെടത്തു. ദല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്ത്തകന് ശരത് ലാല്‍ കെ.എസ്, അധ്യാപികമായ ലീന ജെ. ശങ്കര്‍, ലേഖ ജെ. ശങ്കര്‍ എന്നിവരാണ് മക്കള്‍. 1938ല്‍ ജനിച്ച ശങ്കരമേനോന് 2008 ഏപ്രില്‍ 28നാണ് അന്തരിച്ചത്. പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുത്ത ശങ്കര മേനോന് അതിലേറെ സജീവമായിരുന്നു, സമരങ്ങളില്‍. ശങ്കരമേനോന്റെ ഓര്‍മ്മകള്‍ പോലും ആവേശമുളവാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: