തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളില്‍ നിന്നും പാര്‍ട്ടിയെ ഒഴിവാക്കുന്നതായി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ സിപിഎം ഹൈജാക്ക് ചെയ്യുന്നു. പരിപാടികള്‍ പാര്‍ട്ടി പരിപാടിയാക്കി മാറ്റുകയാണെന്നും സിപിഐ കുറ്റപ്പെടുത്തി.
ഘടകകക്ഷികള്‍ക്ക് ഒരു റോളും നല്‍കുന്നില്ലെന്നും സിപിഐ വിമര്‍ശിച്ചു. പത്തനംതിട്ടയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് എസ്എഫ്ഐ ഏകാധിപത്യ പ്രവണത വെച്ചുപുലര്‍ത്തുന്നുവെന്നും സിപിഎമ്മിലേയ്ക്ക് വിരള് ചൂണ്ടി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ ഏപ്രില്‍ മൂന്ന് മുതലാണ് ആരംഭിക്കുന്നത്. മെയ് 20നാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: