തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദത്തില്‍ നിന്നും പിന്മാറുമെന്ന് പാനൽ അംഗം അലോക് വർമ്മയുടെ മുന്നറിയിപ്പ്. സംവാദത്തിന് ക്ഷണക്കത്ത് അയയ്ക്കേണ്ടത് സർക്കാരാണെന്നും കെ റെയിൽ അല്ലെന്നും അലോക് വർമ്മ പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
സംവാദം നടത്തുന്നത് സര്‍ക്കാരാണെന്ന് കരുതിയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കെ റെയിലാണ് കത്തയച്ചത്. ക്ഷണക്കത്തിലെ ഭാഷ പ്രതിഷേധാര്‍ഹമാണ്. പദ്ധതിയുടെ അനുകൂലവശം ചർച്ച ചെയ്യാനെന്ന പരാമർശം പിൻവലിക്കണം. സംവാദത്തിന്റെ നിയന്ത്രണം സര്‍ക്കാരിനായിരിക്കണമെന്നും കത്തില്‍ പറയുന്നു. ഉച്ചയ്ക്ക് മുമ്പ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംവാദത്തിൽ നിന്നും പിന്മാ റുമെന്നും അലോക് വർമ്മ മുന്നറിയിപ്പ് നൽകി.
ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലും അദ്ദേഹം അതൃപ്തി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: