പാലക്കാട് : ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതകവുമായി നേരിട്ട് പങ്കുള്ള രണ്ട് പേര് കൂടി പിടിയില്‍. ആറ് പേര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളത്. ഇതില്‍ ശ്രീനിവാസനെ വെട്ടിയ യുവാവും വാഹനം ഓടിച്ചിരുന്നയാളുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. മുഖ്യ പ്രതികളില്‍ ഒരാളായ ഇഖ്ബാല്‍ എന്നയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തി വരികയായിരുന്നു. അതിനു പിന്നാലെയാണ് മുഖ്യപ്രതികളില്‍ രണ്ട് പേര് അറസ്റ്റിലായത്. അതിനിടെ ആറംഗ സംഘത്തില്‍ ഉള്‍പ്പെടുന്ന ഇഖ്ബാല്‍ കൊലപാതക സമയത്ത് ഉപയോഗിച്ച ആക്ടീവയും കണ്ടെത്തി. കൊലയാളി സംഘത്തിന് അകമ്പടിയായി പോയ മാരുതി കാര്‍ പോയിരുന്നെന്നും ഈ കാറിലാണ് ആയുധങ്ങള്‍ എത്തിച്ചതെന്നും കണ്ടെത്തി.
ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കൊണ്ടുവന്ന ഓട്ടോ, പ്രതികളുടെ മൊബൈല്‍ ഫോണ്‍, വാഹനങ്ങള്‍ എന്നിവ ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത് നിന്നാണ് പിടികൂടിയത്. ഇതിന് പുറമേ പ്രതികള്‍ക്ക് ഇവിടെ അഭയം നല്‍കുകയും ചയ്തിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന ഇഖ്ബാല്‍ ഒളിവില്‍ കഴിഞ്ഞതും തടുക്കശ്ശേരി മസ്ജിദില്‍ ആണ്.
കേസില്‍ ശംഖുവാരത്തോട് മസ്ജിദ് ഇമാം സദ്ദാം ഹുസ്സൈനും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനും മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചതിനും കഴിഞ്ഞ ദിവസം അറസ്റ്റിലായി. കൊലയാളി സംഘത്തിലെ മുഖ്യ ആസൂത്രകനായ അബ്ദുറഹ്മാന് കൃത്യത്തിന് ശേഷം മസ്ജിദില്‍ ഒളിക്കാനായി ഇമാം ഒത്താശ ചെയ്ത് നല്‍കുകയും ചെയ്തു.
അതിനിടെ ശ്രീനിവാസന് വധവുമായി ബന്ധപ്പെട്ട അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അക്രമികള്‍ പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൂന്ന് ബൈക്കുകള്‍ക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങള്‍ കരുതിയിരുന്നത്. മേലാമുറിക്കടുത്ത് വെച്ചാണ് ആയുധങ്ങള്‍ വാങ്ങിയശേഷമാണ് ആക്രമികള്‍ കൊല നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: