ന്യൂദല്‍ഹി: വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനും കെഎസ്ഇബിയുടെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കാനും കേന്ദ്രം കേരളത്തിന് 10,578 കോടി രൂപ അനുവദിച്ചു. കെഎസ്ഇബിയുടെ നഷ്ടം കുറയ്ക്കാന്‍ 2347 കോടിയും സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ 8231 കോടിയുമാണു നല്‍കുക. അഞ്ചു വര്‍ഷം കൊണ്ട് തുക ലഭ്യമാക്കും.
2025നുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴി കെഎസ്ഇബിക്കുണ്ടാകുന്ന കുടിശികകള്‍ പൂര്‍ണമായും തീര്‍ത്തില്ലെങ്കില്‍ പണം കിട്ടില്ല. 13 സംസ്ഥാനങ്ങള്‍ക്കായി 1.62 ലക്ഷം കോടിയുടെ പദ്ധതികള്‍ക്കാണ് അനുമതി കൊടുത്തത്. 88,000 കോടി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനും 75,000 കോടി നഷ്ടം കുറയ്ക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനും.
കേന്ദ്രം അംഗീകരിച്ച പദ്ധതികളില്‍ 87 ശതമാനവും കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളുടേതാണ്. യുപി (35,702 കോടി), തമിഴ്നാട് (28,301 കോടി), രാജസ്ഥാന് (18,627 കോടി), മധ്യപ്രദേശ് (18,172 കോടി), ഗുജറാത്ത് (16,559 കോടി), ആന്ധ്ര (13,405 കോടി), കേരളം (10,578 കോടി). 2025-26 വര്‍ഷത്തോടെ കെഎസ്ഇബിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. 2025ല്‍ കുടിശിക പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യുമെന്നും കേന്ദ്രത്തോടു വാഗ്ദാനം ചെയ്തിട്ടുണ്ട്. വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പണം ലഭിക്കില്ല.
കേരളത്തിലെ നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ രണ്ടാമതാണ് കെഎസ്ഇബി, നഷ്ടം 1822.35 കോടി. ഒന്നാമത് കെഎസ്ആര്‍ടിസി, നഷ്ടം 1976.03 കോടി. ബെവ്കോ (1608.17 കോടി), വാട്ടര്‍ അതോറിറ്റി (594.11 കോടി), കെഎസ്എഫ്ഡിസി (63.30 കോടി) എന്നിവയാണ് മറ്റുള്ളവ. കേരളത്തിലെ 63 പൊതുമേഖലാ സ്ഥാപനങ്ങള്‍ 6569.25 കോടി നഷ്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: