തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനം ഏപ്രില്‍ 27 മുതല്‍ മേയ് 01 വരെ തിരുവനന്തപുരം സൗത്ത്ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസില്‍ നടക്കും. സ്വാമി സത്യാനന്ദ സരസ്വതി തുടങ്ങി വെച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഒമ്പതാമത് സമ്മേളനമാണ് ഹിന്ദുധര്‍മ പരിഷത്ത് സംഘടിപ്പിക്കുന്നത്.
ഉദ്ഘാടനം 27ന് വൈകുന്നേരം 5.30 ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിക്കും. പ്രശസ്ത സിനിമ സംവിധായകന് വിവേക് രജ്ഞന്‍ അഗ്നിഹോത്രിയാണ് മുഖ്യാതിഥി. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. കുമ്മനം രാജശേഖരന്, ഒ.രാജഗോപാല്‍, എം ഗോപാല്‍, ചെങ്കല്‍ രാജശേഖരന് നായര്‍ എന്നിവര്‍ പ്രസംഗിക്കും.
ഏപ്രില്‍ 28ന് രണ്ടാംദിന സമ്മേളനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, മേജര്‍ സുരേന്ദ്ര പൂനിയ, മാധ്യമ പ്രവര്ത്തകന് രാജേഷ്പിള്ള എന്നിവര്‍ പങ്കെടുക്കും. മൂന്നാംദിനമായ ഏപ്രില്‍ 29ന് ചേരുന്ന പരിപാടി മുന്‍ എംഎല്‍എ പിസി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ബിജെപി വക്താവ് സന്ദീപ് വചസ്പതി, മാധ്യമ പ്രവര്ത്തകന് വടയാര്‍ സുനില്‍, അഡ്വ. കൃഷ്ണരാജ് എന്നിവര്‍ സംസാരിക്കും.
ഏപ്രില്‍ 30വൈകുന്നേരം 5.30ന് ചേരുന്ന സമ്മേളനനം കേന്ദ്രമന്ത്രി വി.മുരളീധരന് ഉദ്ഘാടനം ചെയ്യും. ജനംടിവി ചീഫ് എഡിറ്റര്‍ ജികെ സുരേഷ്ബാബു, സന്ദീപ് വാര്യര്‍, ശങ്കു.ടി.ദാസ് എന്നിവര്‍ സംസാരിക്കും. മേയ് ഒന്നിന് വൈകു. 5.30 ന് ചേരുന്ന സമാപന സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വല്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.ഹിന്ദു യൂത്ത് കോണ്‍ക്ലേവാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് സംഘാടകര്‍ പറഞ്ഞു. രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി അനവധി ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ സംവദിക്കുന്ന വേദിയാണ് ഹിന്ദു യൂത്ത് കോണ്‍ക്ലേവ്. സമ്മേളനത്തിന്റെ രണ്ടാംദിനം മുതല്‍ നാലുദിവസം 16 സെഷനുകളായി സെമിനാര്‍ നടക്കും.
പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളും ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസാ) പ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കും. ഷെഫാലി വൈദ്യ, ആനന്ദ് രംഗനാഥന്, ഡോ. വിക്രം സമ്പത്ത്, കാ ഭാ സുരേന്ദ്രന്, ഹരി എസ് കര്‍ത്ത, ടി ജി മോഹന്‍ദാസ്, തിരൂര്‍ ദിനേശ്, ഡോ ബാലരാമ കൈമള്‍, ആര്.വി.എസ് മണി, അര്ജ്ജുന് മാധവന്, ശ്യാം ശ്രീകുമാര്‍, ഹരി പ്രസാദ് തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും.
ഇടത് ചരിത്രകാരന്മാര് മന പൂര്‍വം മറച്ചുവെച്ച നാടിന്റെ യഥാര്‍ത്ഥ നായകന്മാരുടെ ചരിത്രത്തെ വീണ്ടെടുക്കുകയും ഇടത് ബുദ്ധിജീവികള്‍ കലുഷിതമാക്കിയ സാമൂഹികാമന്തരീക്ഷത്തെ തിരുത്തുന്നതിനും യുവാക്കള്‍ക്ക് കൃത്യമായ ദിശാബോധം നല്കുന്നതിനുമാണ് യൂത്ത് കോണ്‍ക്ലേവ്. ശിവഗിരി മഠം, ചിന്മയമിഷന്, മാതാ അമൃതാന്ദമയി മഠം, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേന്‍, സംബോധ് ഫൗണ്ടേന്‍, ശാന്തിഗിരി ആശ്രമം, ശ്രീ ശുഭാനന്ദാശ്രമം തുടങ്ങിയ ആശ്രമങ്ങളുടേയും വിവിധ സമൂദായ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഹിന്ദുധര്‍മ പരിഷത്ത് പ്രസിഡന്റ് എം ഗോപാല്‍, ജനറല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍, ചീഫ് കോര്‍ഡിനേറ്റര്‍ ഷാജു വേണുഗോപാല്‍, ട്രഷറര്‍ എസ് പ്രദീപ്, അഡ്വ ആര് വി ശ്രീജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: