ന്യൂദല്‍ഹി: കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.പതിനോന്ന് ആഴ്ച്ചത്തോളം കോവിഡ് കേസുകള്‍ കുറഞ്ഞ് നിന്നതിന് ശേഷമാണ് കൂടിയത്.ഞായറാഴ്ച്ച അവസാനിച്ച ആഴ്ച്ചയില്‍ രണ്ടിരട്ടിയായി കോവിഡ് കേസുകള്‍ കുതിക്കുന്നുണ്ട്.ഏപ്രില്‍ 18-24 വരെ ഇന്ത്യയില്‍ 15,700 പുതിയ കേസുകള്‍ റിപ്പോര്‍ട്ട ചെയ്തു. എന്നാല്‍ ഇതിന് മുന്‍ ആഴ്ച്ചകളില്‍ 8050 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതായത് 95%ത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.അതില്‍ ദല്‍ഹിലാണ് കൂടുതല്‍ കേസുകള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ദല്‍ഹിയില്‍ പ്രതിദിന കേസുകള്‍ ആയിരം കവിഞ്ഞു. ഞായറാഴ്ച്ച 1083 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ ഈ ആഴ്ച്ച മറ്റ് ഒന്‍പത് സംസ്ഥാനങ്ങളില്‍ കൂടി കേസുകള്‍ വര്‍ദ്ധിക്കും. അതില്‍ കേരളം, മഹാരാഷ്ട്രാ, കര്‍ണ്ണാടക, തമിഴ്നാട് ബംഗാള്‍, രാജസ്ഥാന് പഞ്ചാബ് എന്നിവ് ഉള്‍പ്പെടും.24 മണിക്കൂറിനുളളില്‍ രാജ്യത്ത് 2593 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.44 കോവിഡ് മരണങ്ങളും ഉണ്ടായി.മദ്രാസ് ഐഐടിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ട സാഹചര്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കോവിഡ് വിദ്ഗധരുടെ യോഗം വിളിച്ചു കൂട്ടും.കര്‍ണ്ണാടകയിലും കോവിഡ് വര്‍ദ്ധിക്കുന്നുണ്ട്. ശനിയാഴ്ച്ച കോവിഡ് കേസുകള്‍ നൂറില്‍ എത്തി.കേരളത്തിലെ കേസുകളിലും 13.4% ത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.വരാന്‍ പോകുന്ന ഈദ് , അക്ഷയതൃതിയ ഉത്സവങ്ങളില്‍ കരുതല്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയ പ്രഭാഷണപരിപാടിയായ മന്‍കി ബാത്തില്‍ പറഞ്ഞു. മുഖാവരണം ധരിക്കണമെന്നും, ഇടയ്ക്കിടയ്ക്ക് കൈകഴുകണമെന്നും, വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: