കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടരക്കോടി രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. സിറാജുദ്ദീന് എന്നയാളാണ് സ്വര്‍ണം അയച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ പേരിലാണ് സ്വര്‍ണം എത്തിയത്. പാഴ്സല്‍ എടുക്കാനെത്തിയ ഡ്രൈവര്‍ നകുല്‍ ആണ് പിടിയിലായത്. യന്ത്രം തുറക്കാന്‍ സാധിക്കാതിരുന്നതിനാല്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് സ്വര്‍ണം പുറത്തെടുത്തത്. രണ്ടേകാല്‍ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തു. ദുബായില്‍നിന്ന് എത്തിയ കാര്‍ഗോയിലാണ് സ്വര്‍ണമുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: