ആലപ്പുഴ : സ്വകാര്യ വിദ്യാലയങ്ങളിലെ എല്ലാ നിയമനങ്ങളും പിഎസ്സിക്കു വിടണം. എസ്എന്‍ഡിപി യോഗത്തിന്റേയും എസ്എന്‍ ട്രസ്റ്റിന്റേയും സ്കൂളുകളിലേയും കോളേജുകളിലേയും നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പൂച്ചാക്കലില്‍ എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേമപദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ വിദ്യാലയങ്ങളില്‍ നിയമനം നടത്തുന്നത് മാനേജരും ശമ്പളം നല്കുന്നതു സര്‍ക്കാരുമാണ്. ഇത് എന്തൊരു ജനാധിപത്യമാണ്. സ്വകാര്യ വിദ്യാലയങ്ങളിലെ എല്ലാ നിയമനങ്ങളും പിഎസ്സിക്കു വിടണം. എസ്എന്‍ഡിപിക്കും എസ്എന്‍ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ ജനസംഖ്യയില്‍ 17 ശതമാനം മാത്രമുള്ള ഒരു സമുദായം 3,500 സ്കൂളുകളാണ് കൈവശംവെച്ചിരിക്കുന്നത്. 33 ശതമാനമുണ്ടായിരുന്ന ഈഴവരിന്ന് 25 ശതമാനമായി കുറഞ്ഞു. മറ്റുള്ള സമുദായങ്ങള്‍ അതേസമയം 33-38 ശതമാനം വരെ അംഗസംഖ്യ ഉയര്‍ത്തുകയും ചെയ്തു. ഈഴവരുടെ സംഖ്യ ഇനിയും കുറഞ്ഞാല്‍ ഇങ്ങനെയൊരു വിഭാഗം ജീവിച്ചിരുന്നുവെന്നത് ചരിത്രത്തില്‍ മാത്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: