ജയ്പൂർ: രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഹിന്ദു പുതുവത്സരദിനത്തില്‍ ബൈക്ക്റാലിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ബിജെപി നേതാക്കളെ വേട്ടയാടി ന്യൂനപക്ഷ പ്രീണനം പ്രകടിപ്പിച്ച ഗെലോട്ട് സര്‍ക്കാര്‍ വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയായിരുന്നു.
ക്ഷേത്രം പൊളിക്കുമ്പോള്‍ കൈകൂപ്പി അരുതെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ കേട്ടില്ലെന്ന ഒരു സ്ത്രീയുടെ പരാതി വൈറലാണ്. ‘ഈ അവസ്ഥയിൽ ഞങ്ങളെ ആരും സഹായിക്കുന്നില്ല. ഞങ്ങളുടെ എല്ലാ വീടുകളും തകർന്നു, അധികാരികൾ ഒരിക്കൽ പോലും ചെവിക്കൊണ്ടില്ല. എല്ലാ രേഖകളും ഞങ്ങളുടെ പക്കലുണ്ട്, പക്ഷേ ഇപ്പോഴും ഞങ്ങളുടെ ഭാഗത്ത് നിന്ന് സംസാരിക്കാൻ ആരുമില്ല. സമീപത്തെ കടകളും വീടുകളും നശിപ്പിക്കപ്പെട്ടു. ഞങ്ങള്‍ പട്ടിണിയിലാണ്’ വീട് നഷ്ടമായ ഒരു സ്ത്രീ പറഞ്ഞു.
റോഡ് നിർമ്മാണത്തിനായാണ് ഇവ പൊളിച്ചതെന്നും അനധികൃത കയ്യേറ്റം കണ്ടെത്തിയെന്നും വിശദീകരണവുമായി ജില്ലാ മജിസ്ട്രേറ്റ് ശിവപ്രസാദ് നകേത് പിന്നീട് രംഗത്തെത്തി. ക്ഷേത്രവും പ്രദേശത്തെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത് വിവാദമായതോടെയാണ് ന്യായീകരണവുമായി ജില്ലാ മജിസ്ട്രേറ്റ് എത്തിയത്. ക്ഷേത്രം തകർക്കുന്നതിന് മുൻപ് പൂജാരിമാർ വിഗ്രഹങ്ങൾ മറ്റൊരിടത്തേയ്ക്ക് മാറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ശിവക്ഷേത്രത്തിന് പുറമെ 86 വീടുകളും അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: