മമ്മൂട്ടി നായകനായെത്തുന്ന സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രം സി.ബി.ഐ 5 ദി ബ്രെയ്നിന്റെ ട്രെയ്ലര് പുറത്തിറങ്ങി. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര് പുറത്തുവിട്ടിരിക്കുന്നത്.
കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. മമ്മൂട്ടിയുടെ ‘സിബിഐ’ അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ട്രെയ്ലറില് ജഗതിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാസും ക്ലാസും ചേര്‍ന്ന സിനിമയായിരിക്കുമിത്.
‘സിബിഐ’യുടെ അഞ്ചാം വരവില്‍ എന്തൊക്കെയാകും എന്ന് കാത്തിരുന്നു തന്നെ കാണണം. മമ്മൂട്ടി, മുകേഷ്, സായ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, സുദേവ് നായര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. മെയ് ഒന്നിന് സിനിമ തിയേറ്ററില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: