തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പേരും ഡിപിയായി അദ്ദേഹത്തിന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് നിര്‍മിച്ച് ദുരുപയോഗം. ഇത് സംബന്ധിച്ച് ഡിജിപിക്ക് സ്പീക്കര്‍ പരാതി നല്കി. വ്യാജ നമ്പറില്‍ നിന്നും This is my new number. Please save it . എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുകയാണ് രീതി. കെ.പി. മോഹനന് എംഎല്‍എ സ്പീക്കറുടെ പേരില്‍ സഹായം തേടിയുള്ള സന്ദേശം ലഭിച്ച കാര്യം അറിയിക്കുകയുണ്ടായി. 7240676974 നമ്പറോ വാട്സ് ആപ്പ് അക്കൗണ്ടോ തനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സ്പീക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: