ന്യൂദല്‍ഹി: ബ്രിട്ടന് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെയും ശ്രദ്ധ ഇന്ത്യയിലേക്ക്. വാണിജ്യ, വ്യാപാര, പ്രതിരോധ, സാമ്പത്തിക ശാസ്ത്ര രംഗങ്ങളില്‍ ഇന്ത്യ തന്നെയാണ് ഇനിയുള്ള കാലത്തെ ഉറച്ച, ശക്തനായ പങ്കാളിയെന്ന തിരിച്ചറിവിലാണ് അവരും.
റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തെത്തുര്ടന്ന് യൂറോപ്യന്‍ യൂണിയന് റഷ്യയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതൊന്നും ഗൗനിക്കാതെ റഷ്യയുമായുള്ള വ്യാപാര, വാണിജ്യ, പ്രതിരോധ സഹകരണം ഇന്ത്യ കൂടുതല്‍ ശക്തമാക്കി. ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് വലിയ തോതില്‍ എണ്ണ, അതും രൂപ-റൂബിള്‍ അടിസ്ഥാനത്തില്‍ നല്‍കാനും റഷ്യ സന്നദ്ധമായി. എന്നിട്ടും അമേരിക്കയുടെ ഒരു ചെറിയ പ്രതിഷേധമല്ലാതെ മറ്റൊന്നുമുണ്ടായില്ല.
മാത്രമല്ല യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍ ഒരു ദിവസം ഇറക്കുമതി ചെയ്യുന്നത്ര എണ്ണ ഇന്ത്യ ഒരു മാസം കൊണ്ടു പോലും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു. ബ്രിട്ടന് ഇക്കാര്യത്തില്‍ ഒന്നും മിണ്ടിയിട്ടില്ല. അവരും ഇന്ത്യയുമായി ശക്തമായ സൗഹൃദം തുടരാന്‍ ആഗ്രഹിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഈ വര്‍ഷം ഒടുവില്‍ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍, അതാണ് ബ്രിട്ടന്റെ ലക്ഷ്യം. അത് ഇന്ത്യയ്ക്കും ബ്രിട്ടനും ഗുണകരമാണ്. വ്യാപാര, വാണിജ്യ രംഗത്ത് കുതിപ്പു പകരുമെന്നു മാത്രമല്ല തൊഴിലവസരങ്ങളും കുത്തനെ ഉയരും. സ്വതന്ത്ര വ്യാപാരക്കരാര്‍ വരുന്നതോടെ ഇരുരാജ്യങ്ങളും തമ്മില്‍ തീരുവകളും നികുതികളുമില്ലാത്ത കയറ്ററിക്കുമതി വരും. രണ്ടു രാജ്യങ്ങള്‍ക്കും പ്രയോജനകരമാണിത്.
ഇന്ത്യ ആദ്യം യുഎഇയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിട്ടിരുന്നു. ഇത് മെയ് ഒന്നിന് നിലവില്‍ വരും. അതിനു ശേഷം ഓസ്ട്രേലിയയുമായും കരാര്‍ ഒപ്പിട്ടു. ഈ രണ്ടു രാജങ്ങളുമായി തികച്ചും സ്വതന്ത്രമായ വ്യാപാര, വാണിജ്യ ബന്ധധമാണ് ഉടലെടുത്തത്. ബ്രിട്ടനുമായുള്ളത് മൂന്നാമത്തേതാണ്.
പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് സമ്മതിച്ചതു പോലെ ഇന്ത്യയ്ക്കു മേല്‍ ഒരു നയവും അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങളും തിരിച്ചറിയുന്നു. അതിന്റെ സൂചന കൂടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ പ്രഖ്യാപനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: