മലപ്പുറം: ചെന്നൈയില്‍ വച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് കടന്ന്കളഞ്ഞെന്ന പരാതിയുമായി യുവാവിന്റെ വീടിന് മുന്നില്‍ മൂന്ന് ദിവസമായി സമരവുമായി പെണ്‍കുട്ടി.മലപ്പുറം മഞ്ചേരി കൂമംകുളത്താണ് സംഭവം നടന്നത്.യുവാവിന്റെ വീടിന് മുന്നില്‍ പളനി സ്വദേശിനിയായ പെണ്‍കുട്ടിയാണ് സമരം ചെയ്യുന്നത്.ചെന്നൈയില്‍ വച്ച് പരിചയപ്പെട്ട് പ്രണയത്തിലായ ഇവര്‍ മാസങ്ങളോളം ഒന്നിച്ചായിരുന്നു താമസം. വിവാഹം കഴിക്കാമെന്ന് യുവാവ് ഉറപ്പ് നല്‍കിയതിന് ശേഷം വീട്ടിലേക്ക് മുങ്ങി.എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആളെ കാണാത്തത്തിനാല്‍ പെണ്‍കുട്ടി അന്വേഷിച്ചെത്തിയത്.ഉടന്‍ യുവാവും വീട്ടുകാരും വീട് വിട്ട് മുങ്ങി. കേസ് ചെന്നൈയില്‍ ആയതിനാല്‍ തമിഴ്നാട് പോലീസിന് കേരള പോലീസ് കേസകൈമാറണമെന്ന് കേരള പോലീസ് പെണ്‍കുട്ടിയെ അറിയിച്ചു.പെണ്‍കുട്ടി ഇപ്പോള്‍ മഞ്ചേരി പോലീസ് സ്റ്റേഷനിലാണ് ഉളളത്. പെണ്‍കുട്ടി ചെന്നൈയിലെ സ്വകാര്യ ബാങ്കില്‍ ഉദ്യോഗസ്ഥയാണ്. യുവാവ അവിടെ പഠാനാവശ്യത്തിനായി എത്തിയതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: