കോട്ടയം: 29-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമം 20 മുതല്‍ 24 വരെ വെള്ളാപ്പാട് ‘ഭഗവതി ക്ഷേത്രത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറില്‍ നടക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായാണ് ഹിന്ദുസംഗമം നടന്നത്.
ഏഴാച്ചേരിയില്‍ ഒരു കുടുംബത്തിന് സേവാ’ഭാരതി വീട് നിര്‍മ്മിച്ച് നല്‍കുന്നതാണ് ഈ വര്‍ഷത്തെ ഹിന്ദുസംഗമത്തിന്റെ പ്രത്യേകത പദ്ധതി. വീടിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങ് ഉദ്ഘാടന സമ്മേളനത്തില്‍ നടക്കുമെന്ന് ‘ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
20ന് വൈകിട്ട് 4.30ന് ളാലം മഹാദേവ ക്ഷേത്രസന്നിധിയില്‍ നിന്നാരംഭിക്കുന്ന ശോഭയാത്രയോടെ ഹിന്ദുസംഗമത്തിന് തുടക്കമാകും. 5.30ന് സ്വാഗത സംഘം രക്ഷാധികാരി സ്വാമി സ്വപ്രഭാനന്ദ മഹാരാജ് സംഗമ പതാക ഉയര്‍ത്തും. തുടര്‍ന്ന് സ്വാമി ചിദാനന്ദപുരി ഹിന്ദുസംഗമം ഉദ്ഘാടനം ചെയ്യും. സേവാഭാരതി നിര്‍മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ ദാനവും സ്വാമി നിര്‍വ്വഹിക്കും. സ്വാഗത സംഘം പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷനാകും. സ്വാമി സ്വപ്രഭാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണവും കുമ്മനം രാജശേഖരന് മുഖ്യ പ്രഭാഷണവും നടത്തും. സ്വാഗത സംഘം രക്ഷാധികാരി ഡോ.എന്‍.കെ. മഹാദേവന്, ജനറല്‍ കണ്‍വീനര്‍ അഡ്വ.ജി. അനീഷ് തുടങ്ങിയവര്‍ സംസാരിക്കും.
21ന് വൈകിട്ട് 5.30ന് ‘ജന, 6.30ന് സത്സംഗ സമ്മേളനം. സ്വാഗത സംഘം രക്ഷാധികാരി സ്വാമി അ’യാനന്ദ തീത്ഥപാദര് അനുഗ്രഹ പ്ര’ാഷണം നടത്തും. വിഖ്യാത ലോക സഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്ര’ാഷണം നടത്തും. 2019-20 ലെ മികച്ച സ്പോര്‍ട്സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥിക്കുള്ള പുരസ്കാര ജേതാവ് പി.എസ്.അനിരുദ്ധന്, വേള്‍ഡ് ഹെറിറ്റേജ് ആര്‍ട് ഫെസ്റ്റിവല്‍ സുവര്‍ണ ജേതാവ് പി.ബി. സന്തോഷ്കുമാര്‍ എന്നിവരെ ആര്‍എസ്എസ് മീനച്ചില്‍ സംഘചാലക് കെ.കെ.ഗോപകുമാര്‍ ആദരിക്കും.
22ന് വൈകിട്ട് 5.30ന് ‘ജന, 6.30ന് സത്സംഗ സമ്മേളനത്തില്‍ ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തും. പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് പൊന്‍കുന്നം സംഘ ജില്ലാ സംഘചാലക് കെ.എന്‍. രാമന് നമ്പൂതിരി അധ്യക്ഷനാകും.
23ന് വൈകിട്ട് 5.30ന് ‘ഭജന. 6.30ന് സത്സംഗ സമ്മേളനത്തില്‍ സ്വാഗത സംഘം രക്ഷാധികാരി സ്വാമി യതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കാ.’ഭാ.സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. സോമന് തച്ചേട്ട് അധ്യക്ഷനാകും. ഡോ.പി.ചിദംബരനാഥ് സ്മാരക ‘വീരമാരുതി’ പുരസ്കാരം രാമസിംഹന് അബൂബക്കറിന് സരസമ്മാള്‍ ചിദംബരനാഥ് സമ്മാനിക്കും. കാ.ഭാ.സുരേന്ദ്രന് രചിച്ച ‘സ്വാതന്ത്ര്യ സമരത്തിലെ വ്യത്യസ്ത ധാരകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം രാമസിംഹന് അബൂബക്കറിന് ആദ്യ പുസ്തകം നല്കിക്കൊണ്ടണ്ട് എംജി സര്‍വ്വകലാശാല മുന്‍ വി.സി. ഡോ. സിറിയക് തോമസ് നിര്‍വഹിക്കും.
24ന് വൈകിട്ട് 4ന് മാതൃസമ്മേളനത്തില്‍ വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി ഡോ.ജയലക്ഷ്മി അമ്മാള്‍ മുഖ്യപ്രഭാഷണം നടത്തും. ഷൈലജ ജി.നായര്‍ അദ്ധ്യക്ഷത വഹിക്കും. മായ ജയരാജ്, വത്സല ഹരിദാസ് എന്നിവര്‍ സംസാരിക്കും.
ഏഴിന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരന് ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷനാകും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടണ്ട് ഡോ.ടി.കെ.ജയകുമാറിനെ വി.മുരളീധരന് ആദരിക്കും.നോക്കുവിദ്യ പാവകളി കലാകാരി പത്മശ്രീ പങ്കജാക്ഷിയമ്മ, ആദിവാസി മേഖലയിലെ മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരജേത്രി പി.കെ. വത്സമ്മ എന്നിവരെ കെ.പി.ശശികല ടീച്ചര്‍ ആദരിക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ‘ഭാരവാഹികളായ അഡ്വ. രാജേഷ് പല്ലാട്ട്, അഡ്വ.ജി.അനീഷ്, റെജി കുന്നനാംകുഴി, ടി.എന്‍.രാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: