ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകളുടെ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് ബിജെപിയ്ക്ക്.
എന്തുകൊണ്ടാണ് ബിജെപി കൂടുതല്‍ ഇന്ത്യന്‍ സ്ത്രീവോട്ടര്‍മാരുടെ വോട്ടുകള്‍ നേടിയത്? ഇതിന് കാരണം മോദിയാണെന്ന് ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപിങ്ങ് സൊസൈറ്റീസിലെ(സിഎസ്ഡിഎസ്) സഞ്ജയ് കുമാര്‍ പറയുന്നു. ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയോട് സ്ത്രീകള്‍ക്ക് സ്നേഹം തോന്നിയതല്ല, ഇതില്‍ പ്രധാന ഘടകം മോദി തന്നെയാണെന്നും സഞ്ജയ് കുമാര്‍ പറയുന്നു.
1980ലാണ് സ്ത്രീ വിഭാഗം രൂപീകരിച്ച് ബിജെപി സ്ത്രീകളെ പ്രത്യേകമായി ആകര്‍ഷിക്കാന്‍ തുടങ്ങിയതെന്ന് രാഷ്ട്രീയ ചിന്തകന്‍ നളിന്‍ മേത്ത തന്റെ ദി ന്യൂ ബിജെപി (പുതിയ ബിജെപി) എന്ന പുസ്തകത്തില്‍ പറയുന്നു. ബിജെപിക്ക് നല്ല ശക്തരായ വനിതാനേതാക്കള്‍ ഉണ്ടായി്ട്ടും സ്ത്രീവോട്ടര്മാരൊന്നും പതിറ്റാണ്ടോളം ബിജെപിയിലേക്ക് അടുത്തില്ലെന്നും നളിന്‍ മേത്ത പറയുന്നു. എന്നാല്‍ ദേശീയ തലത്തില്‍ ഈ വലിയ മാറ്റം ഉണ്ടായത് മോദി നേതൃത്വത്തില്‍ വന്നതിന് ശേഷം 2019ഓടെയാണെന്നും നളിന്‍ മേത്ത വാദിക്കുന്നു.
മോദിയുടെ റാലികളില്‍ പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളാണ്. കരുത്തുറ്റ ദേശീയതയെപ്പറ്റി മോദി പ്രസംഗിക്കുന്നത് സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടാക്കുന്നതായി പറയുന്നു. ഒപ്പം സ്ത്രീകേന്ദ്രീകൃതമായ വികസനപദ്ധതികളും മോദിയെ ഇതിന് സഹായിക്കുന്നു. ഗുജറാത്തില്‍ 2007ലും 2012ലും മുഖ്യമന്ത്രി പദത്തിലേക്ക് ഉയരാന്‍ മോദിയെ ഇത് സഹായിച്ചു. 2014ല്‍ പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ഇദ്ദേഹം ഈ തന്ത്രം കൂടുതല്‍ പരിപൂര്ണ്ണതയോടെ നടപ്പാക്കി.
ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭ്രൂണഹത്യയ്ക്കെതിരെയും ബലാത്സംഗങ്ങള്‍ക്കെതിരെയും ഇദ്ദേഹം പ്രസംഗിച്ചു. നല്ല കുട്ടികളെ എങ്ങിനെ വളര്‍ത്തണമെന്ന് ഉപദേശിച്ചു. ഇതെല്ലാം സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടാക്കുന്നു. പൊതുവേദികളില്‍ എപ്പോഴും സ്ത്രീകേന്ദ്രീകൃത വിഷയങ്ങള്‍ക്ക് നല്ല ഊന്നല്‍ നല്കി സംസാരിക്കുന്ന നേതാവാണ് മോദിയെന്നും 2014 മുതല്‍ 2019 വരെയുള്ള മോദിയുടെ പ്രസംഗങ്ങള്‍ നോക്കിയാല്‍ സ്ത്രീകള്‍ തന്നെയായിരുന്നു അദ്ദേഹം പരാമര്‍ശിച്ച അഞ്ച് പ്രധാന വിഷയങ്ങളില്‍ പ്രധാനമെന്ന് രാഷ്ട്രീയ ചിന്തകനായ നളിന്‍ മേത്ത പറയുന്നു. മാത്രമല്ല, ബിജെപി രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യത്തിനും പ്രാധാന്യം നല്കുന്നു.
2019ല്‍ ബിജെപി കൂടുതല്‍ സ്ത്രീ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. പാര്‍ട്ടിക്കുള്ളിലും സ്ത്രീകളെ കൊണ്ടുവന്നു. ഇതിനായി പ്രത്യേക സംവരണം ഏര്‍പ്പെടുത്തി. മാത്രമല്ല ബിജെപിയുടെ സ്ത്രീ പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനം ഗ്രാമീണ മേഖലയില്‍ നിന്നും ദാരിദ്ര്യരേഖയ്ക്ക് താഴെ നിന്നും ഉള്ളവരാണെന്നും നളിന്‍ മേത്ത പറയുന്നു.
കേന്ദ്രം നല്കിയ 17 ലക്ഷം വീടുകളില്‍ 68 ശതമാനത്തില്‍ അധികവും രജിസ്റ്റര്‍ ചെയ്തു കൊടുത്തത് സ്ത്രീകളുടെ പേരിലാണ്. ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിച്ചു. ലക്ഷക്കണക്കിന് വീടുകളില്‍ കക്കൂസുകള്‍ നല്കി. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പെന്ഷന് നിക്ഷേപിച്ചു. സ്ബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും നിക്ഷേപിച്ചു.
മോദി നല്ല വ്യക്തിപ്രഭാവമുണ്ട്. ലളിത ജീവിതം നയിക്കുന്ന മോദിയോട് അനുയായികള്‍ക്ക് നല്ല സ്നേഹവായ്പുണ്ട്. അദ്ദേഹം പൊതുജീവിതത്തില്‍ വിശുദ്ധനുമാണ്. – മാധ്യമപ്രവര്‍ത്തക മായാ മിര്‍ചന്ദാനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: