കൊല്ലം: കരുനാഗപ്പള്ളി രശ്മി ഹാപ്പി ഹോം അപ്ലയന്‍സസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പോലീസ്, അക്രമം നടത്തിയ ഗുണ്ടകളോടൊപ്പമെന്നും ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും രശ്മി ഹോം ഉടമ കെ. രവീന്ദ്രന്. കെട്ടിട ഉടമയുമായി ഒരു തരത്തിലുള്ള തര്‍ക്കവും നിലവിലില്ല. ഒരു കോടതിയിലും കേസുകളോ പോലീസ് സ്റ്റേഷനുകളില്‍ പരാതികളോ ഇല്ല. മധ്യസ്ഥര്‍ മുഖേന എന്തെങ്കിലും തരത്തിലുള്ള ധാരണകളോ അതിന്റെ ലംഘനങ്ങളോ നടന്നിട്ടില്ല. ആകെ ലഭിച്ചത് ഏപ്രില്‍ 13ലെ കത്തും ഏപ്രില്‍ 16ല്‍ കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയില്‍ നിന്നുള്ള കാവിയറ്റുമാണ്. കൊല്ലം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിവര്‍ഷം ഒരുകോടി രൂപയ്ക്ക് മേല്‍ സര്‍ക്കാരിലേയ്ക്ക് നികുതി അടയ്ക്കുകയും, 45 ജീവനക്കാര്‍ തൊഴില്‍ ചെയ്ത് ജീവിക്കുകയും 2 കോടി രൂപ ബാങ്ക് വായ്പയുമുള്ള സ്ഥാപനത്തെയാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാര്‍ പ്രതികളുടെയും ഗുണ്ടകളുടെയും സാന്നിധ്യത്തില്‍ പറഞ്ഞത് രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാപനം ഒഴിഞ്ഞ് കൊടുക്കാമെന്ന് ഉറപ്പ് നല്കിയാല് ഇവരുടെ അക്രമം നിര്‍ത്തിക്കാമെന്നാണ്. പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ വലിയത്ത് സെന്‍ട്രല്‍ സ്കൂളിന്റെ മൂന്ന് ബസ്സുകളില്‍ അക്രമം നടത്തിയ ഗുണ്ടകള്‍ കയറി പോയെന്നും സ്ഥാപന ഉടമ ആരോപിച്ചു.
ഹൈവേയുമായി ബന്ധപ്പെട്ട് പൊളിക്കേണ്ട കെട്ടിട ഭാഗങ്ങള്‍ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം മാര്‍ച്ച് മാസം ആദ്യം മുതല്‍ തന്നെ ആ ഭാഗങ്ങള്‍ ഒഴിവാക്കി ഏത് സമയത്തും പൊളിച്ചു മാറ്റാവുന്ന തരത്തില്‍ സൗകര്യപ്പെടുത്തിയിരുന്നതായും രവീന്ദ്രന് അറിയിച്ചു. മുന്‍ എഗ്രിമെന്റ് പ്രകാരം കെട്ടിടത്തിനുള്ളിലെ എല്ലാവിധ പരിഷ്കാരങ്ങളും നിര്‍മിതികളും സ്വന്തം ചെലവിലാണ് ചെയ്തിരുന്നത്.
എഗ്രിമെന്റ് പ്രകാരം ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന് നഷ്ടം വന്നാല്‍ ബാക്കി നിലവിലുള്ള കെട്ടിട ഭാഗം മാറ്റങ്ങള്‍ വരുത്തി എനിക്ക് തന്നെ തന്നു കൊള്ളാം എന്ന ഉറപ്പിന്മേലാണ് വാടക കരാര്‍ എഴുതിയിട്ടുള്ളത്. അപ്രകാരം സുരക്ഷയ്ക്ക് വേണ്ടി മുന്‍വശത്തെ ഷട്ടറുകള്‍ അകത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.
കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനില്‍ ഐശ്വര്യ ആഡിറ്റോറിയം എന്ന പേരിലുള്ള കെട്ടിടം 2014 ഡിസംബര്‍ മുതല്‍ വാടക എഗ്രിമെന്റ് എഴുതി പഴയ ആഡിറ്റോറിയം 60 ലക്ഷം രൂപക്ക് മേല്‍ ചെലവഴിച്ച് ഉടമസ്ഥരുടെ അനുമതിയോട് കൂടി വേണ്ട മാറ്റങ്ങള്‍ വരുത്തി 2015 ജൂലൈ മുതല്‍ വാടക കൊടുത്ത് 2015 ആഗസ്റ്റ് 2ന് ഉദ്ഘാടനം ചെയ്ത് രശ്മി ഹാപ്പി ഹോം എന്ന പേരില്‍ ഹോം അപ്ലയന്‍സസ് സ്ഥാപനം പ്രവര്‍ത്തിച്ചു വന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: