അഗളി: കേരളത്തിലെ ആദ്യ കരിങ്കല്‍ നിര്‍മിത മാരിയമ്മന്‍ ക്ഷേത്രമായ ശ്രീ പുതൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ 49-ാം വാര്‍ഷിക മഹോത്സവത്തിന് തുടക്കമായി. ധര്‍മ്മ കര്‍ത്താ ക്ഷണം, കൊടിമരക്ഷണം, എന്നിവയ്ക്ക് ശേഷം കൊടിയേറ്റം നടന്നു. അട്ടപ്പാടിയിലെ പ്രധാന തമിഴ് ആചാര അനുഷ്ഠാന കാര്‍ഷിക ഉല്‍സവമാണ് പുതൂരിലെ ദേവി ക്ഷേത്രത്തിലെ ഉത്സവം.
നിത്യേന രാവിലെയും വൈകിട്ടും ക്ഷേത്രത്തില്‍ അഗ്നി കുംഭം എഴുന്നള്ളിപ്പ്, വൈകിട്ട് വിവിധ ദേശ കുംഭവും ദേശം പൂവോട് എഴുന്നള്ളത്തും നടന്നു. ആലമരം വരഗാര്‍ പുഴയില്‍ നിന്നും കുട്ടികളുടെ തീര്‍ത്ഥ കുംഭവും, രങ്കനാഥപുരം ഭവാനിപ്പുഴയില്‍ നിന്നും മുതിര്‍ന്നവരുടെ തീര്‍ത്ഥ കുംഭവും പ്രത്യേകമായി നടന്നു.
പ്രധാന കുംഭമായ ശക്തി കുംഭം എഴുന്നള്ളിപ്പ് ഇന്ന് നടക്കും. പ്രധാന ഉത്സവമായ നാളെ തിരുകല്യാണവും, പൊങ്കാലയും മാവിളക്കും, ഉച്ചയ്ക്ക് ശേഷം അലക് കുത്തി രഥം വലിക്കലും നടക്കും. വൈകിട്ട് കമ്പവും പൂവോടും മുളപ്പാരിയും പുഴയിലൊഴുക്കും. 21ന് മഞ്ഞള്‍ നീരാട്ടവും 22ന് സ്വാമി ദൃഷ്ടി പൂജയും അഭിഷേക പൂജയും നടക്കും. തുടര്‍ന്ന് ഉത്സവത്തിന് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: