ചെറുതോണി: മരിയാപുരത്തിന് സമീപം ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീട് തകര്‍ന്നു. കുഴികണ്ടത്തില്‍ സുരേന്ദ്രന്റെ വീടിനാണ് നാശം സംഭവിച്ചത്. വീടിന്റെ മേല്‍ക്കൂര ശക്തമായ ഇടിയില്‍ തകര്‍ന്നു.
ഭിത്തികള്‍ വിണ്ടുകീറുകയും ജനലുകളും വാതിലുകളും തകരുകയും ചെയ്തിട്ടുണ്ട്. വീട്ടിലെ വൈദ്യുതി വയറുകളെല്ലാം കത്തിയ നിലയിലാണ്. വീട്ടുപകരണങ്ങളും കേടുപാട് സംഭവിച്ചിട്ടുണ്ട്. അകത്തെ മുറിയിലുണ്ടായിരുന്ന അലമാരയുടെ വാതിലുകള്‍ പൂര്‍ണമായി തകര്‍ന്ന് വീഴുകയും ചെയ്തു. മരിയാപുരം പഞ്ചായത്ത് ഓഫീസിന്റെ എതിര് വശത്താണ് ഇടിമിന്നലേറ്റ ഭവനം. അപകടസമയത്ത് സുരേന്ദ്രനും ഭാര്യ ബിന്ദു മക്കളായ അമലു(23), ആകാശ്(17) എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നു. പൊട്ടിത്തെറിയില്‍ ചെറിയ പരിക്കുകള്‍ ഇവര്ക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതര പരിക്കേല്‍ക്കാതെ കുടുംബം രക്ഷപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: