പാലക്കാട്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ട കൊലപാതകം നടന്നിട്ടും പോലീസിന്റെ അന്വേഷണത്തിൽ പുരോഗതിയൊന്നും ഇല്ല. ദൃക്സാക്ഷികളില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ലഭിക്കാത്തതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. സിസിടിവി ദൃശ്യങ്ങളും, ഫോണ്‍ വിശദാംശങ്ങളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്നാണ് അന്വേഷണത്തിന് മേൽ നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പറയുന്നത്. രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഗൂഡാലോചനയുണ്ടെന്നും ഇതിലെ സൂത്രധാരന്മാരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇരു കേസുകളിലും സംശയത്തിലുള്ള ആളുകളെ നിരീക്ഷിക്കുന്നുണ്ട്. ചിലരെ ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് പങ്കുണ്ടെന്ന് ഉറപ്പായാൽ അറസ്റ്റ് രേഖപ്പെടുത്തും.
ആർഎസ്എസ് മുൻ പ്രചാരകും ശാരീരിക് ശിക്ഷൺ പ്രമുഖുമായ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്നാണ് എഫ്ഐആർ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിലുള്ളത്. സിസിടിവി ദൃശ്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രതികളെ കണ്ടെത്താൻ നാല് സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ശ്രീനിവാസന്റെ കൊലപാതകം വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. അത്തരത്തിലുള്ള രഹസ്യമായ ആസൂത്രണങ്ങൾ പോലീസിന് മനസിലാക്കാൻ എളുപ്പമല്ലെന്ന മുട്ടുന്യായമാണ് പോലീസ് ഉയർത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: