വാഷിംഗ്ടണ്‍, ഡിസി: ഇറാനിലെ മതപുരോഹിതനായ പാസ്റ്റര്‍ യൂസഫ് നാദര്‍ഖാനിക്ക് ശമ്പളത്തോടുകൂടി കുറച്ചുകാലത്തേക്ക് അവധി നല്കിയ ഇറാന് സര്‍ക്കാരിന്റെ നടപടിയെ യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജ്യസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്- അന്താരാഷ്ട്ര മതസ്വാതന്ത്യത്തിനുള്ള യുഎസ് കമ്മീഷന്) സ്വാഗതം ചെയ്തു. അതേ സമയം പാസ്റ്റര്‍ യൂസഫ് നാദര്‍ഖാനിയെ എന്നെന്നേക്കുമായി തടവില്‍ നിന്നും മോചിപ്പിക്കണമെന്നും യുഎസ് സി ഐആര്‍എഫ് ആവശ്യപ്പെട്ടു.
2018നാണ് ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂസഫ് നാദര്‍ഖാനിയെ അറസ്റ്റ് ചെയ്തത്. ദേശസുരക്ഷയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നു, സയെണിസം(ജൂതന്മാര്ക്ക് പലസ്തീനില്‍ അധികാരം നേടിക്കൊടുത്ത രാഷ്ട്രീയ പ്രസ്ഥാനവും ആശയങ്ങളും) പ്രോത്സാഹിപ്പിക്കുന്നു എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയായിരുന്നു അറസ്റ്റ്.
‘ഇറാനിലെ ഇവിന്‍ ജയിലില്‍ നിരവധി വര്‍ഷങ്ങള്‍ തടവിലിട്ടതിനും ഗുരുതരമായ രോഗബാധയ്ക്കും ശേഷം പാസ്റ്ററായ നാദര്ഖാനിയ്ക്ക് ശമ്പളത്തോടു കൂടിയുള്ള അവധി (ഫേളോ) നല്കിയ നടപടിയെ സ്വാഗതം ചെയ്യുന്നു’- യുഎസ് സി ഐആര്‍എഫ് അധ്യക്ഷ നാദിന്‍ മെയ്ന്‍സ പറഞ്ഞു. നദീന്‍ മെയ്ന്സയാണ് മനസാക്ഷിയുളള മത തടവുകാര്‍ എന്ന യുഎസ് സി ഐആര്‍എഫ് പദ്ധതിയിലൂടെ പാസ്റ്റര്‍ നാദര്‍ഖാനിക്ക് വേണ്ടി വാദിച്ചത്. ‘പാസ്റ്റര്‍ നാദര്‍ഖാനിയെ എന്നെന്നേയ്ക്കുമായി തടവില്‍ നിന്നും മോചിപ്പിക്കണം. അവരവരുടെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇറാനില്‍ ജയിലില്‍ കഴിയുന്ന മറ്റ് മതത്തടവുകരെയും ഇറാന് മോചിപ്പക്കണം’- യുഎസ് സി ഐആര്‍എഫ് പറയുന്നു.
ഇറാനില്‍ 400 പേര് അംഗങ്ങളായുള്ള പള്ളിയുടെ മേധാവിയാണ് പാസ്റ്റര്‍ യൂസഫ് നാദര്‍ഖാനി. 2010ല്‍ ഒരു ഇറാന് കോടതി അദ്ദേഹത്തിന് മതവഞ്ചനയുടെ പേരില്‍ വധശിക്ഷ വിധിച്ചു. എന്നാല്‍ 2012ല്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാല്‍ 2017ല്‍ പാസ്റ്റര്‍ നാദര്‍ഖാനി വീണ്ടും വിചാരണ നേരിടേണ്ടി വന്നു. ദേശസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചു, സയേനിസ്റ്റ് ക്രിസ്ത്യന്വിശ്വാസം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് അദ്ദേഹത്തെ വിചാരണ ചെയ്തത്. അതിന്റെ പേരില്‍ 10 വര്‍ഷത്തെ തടവാണ് വിധിച്ചത്. 2018 ജൂലായില്‍ പസ്റ്റര്‍ നാദര്‍ഖാനിയുടെ വീട് ഇറാന് പട്ടാളക്കാര്‍ റെയ്ഡ് ചെയ്തു. അവിടെ നിന്നും അദ്ദേഹത്തെ ടെഹ്റാനിലെ ഇവിന്‍ ജയിലിലേക്ക് കൊണ്ടുപോയി. മര്‍ദ്ദിക്കുകയും ചെയ്തു. നാദര്‍ഖാനിയുടെ മക്കള്‍ക്ക് വിദ്യാഭ്യാസപുരോഗതിയും ഇറാന് സര്‍ക്കാര്‍ തടഞ്ഞതിനാല്‍ മൂന്നാഴ്ച നാദര്‍ഖാനി തടവില്‍ നിരാഹാരസമരം നടത്തുകയുണ്ടായി. 2020 ജൂണില്‍ നാദര്‍ഖാനിയുടെ തടവ് ശിക്ഷ ആറ് വര്‍ഷമാക്കി ചുരുക്കി. 2021 ഫിബ്രവരിയില്‍ ഇവിന്‍ ജയിലില്‍ കോവിഡ് മഹാമാരി സംക്രമിച്ചതോടെ നാദര്ഖാനിയ്ക്കും രോഗബാധയുണ്ടായി. 2024 ജൂലായിലാണ് നാദര്‍ഖാനി ജയില്‍ മോചിതനാകേണ്ടത്.
മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന രാജ്യമെന്ന നിലയില്‍ പ്രത്യേക ആശങ്കയുള്ള രാഷ്ട്രമായി ഇറാനെ കണക്കാക്കണമെന്ന് യുഎസ് ആഭ്യന്തരമന്ത്രാലയത്തോടെ യുഎസ് സി ഐആര്‍എഫ് 2021ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. യുഎസ് സി ഐആര്‍എഫ് ഇറാനില്‍ മതത്തെ അടിച്ചമര്‍ത്തുന്നതില്‍ കാണുന്ന ഉയര്‍ച്ചയെ ചൂണ്ടിക്കാണിക്കുന്ന പ്രത്യേക റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: