ജറുസലേം: അല്‍അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെ പോലീസിനെ ആക്രമിച്ച പാലസ്തീന് ക്രിമിനലുകളെ ഇസ്രയേലി പോലീസ് അടിച്ചോടിച്ചു. ഇന്നു രാവിലെ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെയാണ് സംഭവം. പള്ളിയില്‍ നിന്ന് പ്രകോപനമില്ലാതെ ക്രിമിനലുകള്‍ പോലീസിനെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് പള്ളിക്കുള്ളില്‍ കടക്കുകയും കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിക്കുകയുമായിരുന്നു. 67 പലസ്തീന് ക്രിമിനലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസിന് നേരെ പലസ്തീനികള്‍ കല്ലെറിയുന്നതിന്റേയും തിരിച്ച് പോലീസ് കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ 59 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി പലസ്തീന് റെഡ് ക്രെസന്റ് അറിയിച്ചു. പോലീസ് റബര്‍ ബുള്ളറ്റ് പ്രയോഗിച്ചതിനേ തുടര്‍ന്ന് കാവല്ക്കാരിലൊരൊളുടെ കണ്ണിന് പരിക്കേറ്റതായി പള്ളി അധികൃതര്‍ പറഞ്ഞു.
അക്രമികളെ അറസ്റ്റ് ചെയ്തെന്നും ബാക്കിയുള്ളവരെ ഉടനെ പിടികൂടുമെന്നും ഇസ്രയേല്‍ പോലീസ് അറിയിച്ചു. നോമ്പുകാലം തുടങ്ങിയതോടെ ഇസ്രയേല്‍ അതിര്‍ത്തികളില്‍ പാലസ്തീന് അക്രമികള്‍ നിരന്തരം പ്രകോപനം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: