വയനാട്: കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ഡീലക്സ് ബസ് താമരശ്ശേരിയില്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. താമരശേരി ചുരത്തില്‍ എട്ടാം വളവില്‍ പാര്‍ശ്വഭിത്തിയില്‍ ഇടിച്ചാണ് അപകടം. സുല്‍ത്താന്‍ ബത്തേരി തിരുവനന്തപുരം ഡീലക്സ് എയര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
അമിത വേഗത കാരണമാണ് അപകടമുണ്ടായതെന്ന് യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം മറ്റൊരു സ്വിഫ്റ്റ് ബസും ചുരത്തില്‍ അപടകടത്തില്പ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേയ്ക്ക് സര്‍വീസ് നടത്തിയ കെഎസ് 37ാം നമ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: