ന്യൂദല്‍ഹി: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നതായി അദേഹം ട്വിറ്ററില്‍ കുറിച്ചു.
വിഷുവിന്റെ പ്രത്യേകവേളയില്‍, പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍. ആവോളം സന്തോഷവും നല്ല ആരോഗ്യവും നിറഞ്ഞ ഒരു വര്‍ഷത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മോദി ട്വീറ്റ് ചെയ്തു.
ആഭ്യന്തര മന്ത്രി അമിത് ഷായും മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു. വിഷു ഉത്സവത്തിന്റെ ഈ സുദിനത്തില്‍, കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാര്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ പുതുവര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും ട്വിറ്ററില്‍ ഷാ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: