കോഴിക്കോട്: കോരപ്പുഴ പാലത്തിന് കേളപ്പജിപ്പാലം എന്ന് പേരിട്ട് കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതി യാത്രയുടെ രണ്ടാം ദിവസത്തെ യാത്രയ്ക്ക് തുടക്കം. കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ അനുരാധാ തായാട്ടാണ് ബോര്‍ഡ് സ്ഥാപിച്ച് യാത്ര ഉദ്ഘാടനം ചെയ്തത്.
ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരനായിരുന്ന കേളപ്പജിയുടെ പേരില്‍ കോരപ്പുഴ പാലം അറിയപ്പെടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായെങ്കിലും പേരിട്ട് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല. 1938ല്‍ കെ കേളപ്പന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായിരിക്കുമ്പോഴാണ് കോരപ്പുഴയ്ക്ക് കുറുകെ പാലം പണിത് മലബാറിന്റെ വികസനത്തിന് തുടക്കം കുറിച്ചത്. മദ്രാസ് ആസ്ഥാനമായി പ്രവര്‍ത്തിച്ച ഡന്‍കര്‍ലി ആന്‍ഡ് കമ്പനിയാണ് പാലം പണിയുടെ കരാറെടുത്തത്. 1940ല്‍ 2.84 ലക്ഷം രൂപ ചെലവിട്ട് നിര്‍മാണം പൂര്‍ത്തീകരിച്ചു. പാലം ഉദ്ഘാടനം ചെയ്യണമെന്ന് കേളപ്പജിയോട് അന്ന് ആവശ്യപ്പെട്ടെങ്കിലും അന്ന് കാളവണ്ടി കടത്തിവിട്ടാണ് കെ കേളപ്പന് പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 28 കോടി ചെലവിട്ടാണ് പാലം നവീകരിച്ചത്.2021 ഫെബ്രുവരി 17നാണ് പുതുക്കിയ പാലത്തിന്റെ ഉദ്ഘാടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: