തൃശൂര്‍ : തൃശൂര്‍ കുന്നംകുളത്ത് കാല്‍നട യാത്രക്കാരന് മരിച്ച സംഭവത്തില്‍ ആദ്യം ഇടിച്ചത് കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ്സല്ലെന്ന് കണ്ടെത്തല്‍. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.
തമിഴ്നാട് സ്വദേശിയായ പരസ്വാമിയാണ് അന്തരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഇയാളെ ആദ്യം ഒരു പിക്കപ്പ് വാന്‍ ഇടിച്ചു വീഴ്ത്തുകയും പിന്നാലെ എത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇയാളുടെ കാലില്‍ കയറി ഇറങ്ങുകയായിരുന്നു. രണ്ട് വാഹനങ്ങളും നിര്‍ത്താതെ പോയി.
വെള്ളറക്കാട് വാഹനം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.നിലവില്‍ വാഹനാപകടം എന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്വിഫ്റ്റ് ബസ് ഇടിച്ച് യാത്രക്കാരന് മരിച്ചെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളും സാക്ഷികളും പറഞ്ഞത്.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് സര്‍വീസ് തുടങ്ങിയതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് ബസ്സുകളാണ് അപകടത്തില്‍ പെട്ടത്. ആദ്യം സര്‍വീസ് നടത്തിയ ബസിന്റെ സൈഡ് ഗ്ലാസ് പൊട്ടി 35000 ല്‍ അധികം രൂപയാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: