കോഴിക്കോട് : കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവ് ഷിജിന് വിവാഹം ചെയ്ത, തന്റെ മകള്‍ ജ്യോത്സ്നയെ കാണാതായതാണെന്ന് പിതാവ് ജോസഫ്. ‘ജ്യോത്സ്നയെ ഡിവൈഎഫ്ഐ നേതാവ് ചതിച്ച് തട്ടിക്കൊണ്ടുപോയതാണ്. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ട്’ ജോസഫ് ആരോപിച്ചു.
എന്താണ് സംഭവിച്ചതെന്ന് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. സംസ്ഥാന പോലീസിനെ വിശ്വാസമില്ല. ജ്യോത്സ്നയെ തിരികെ കിട്ടുന്നതിനായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
ഷിജിനൊപ്പം ജീവിക്കാനാണ് തീരുമാനമെന്നാണ് ജ്യോത്സ്ന പ്രതികരിച്ചത്. ഇക്കാര്യം താമരശ്ശേരി ജില്ലാ കോടതിയിലും ബോധിപ്പിച്ചിട്ടുണ്ട്. ജ്യോത്സ്നയെ കാണാതായ ദിവസം താമരശേരി രൂപത നേതൃത്വം സിപിഎം നേതാക്കളെ ബന്ധപ്പെട്ട് ഷിജിനെയും ജ്യോത്സ്നയേയും കണ്ടെത്താന്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇരുവര്‍ക്കും മൂന്ന് ദിവസം ഒളിവില്‍ കഴിയാന്‍ സിപിഎമ്മിലെ ഒരു വിഭാഗം തന്നെ കൂട്ടുനിന്നതിനെതിരെ രൂപതയും രംഗത്ത് എത്തിയിട്ടുണ്ട്.
പാര്‍ട്ടിയെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്നും വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നുമാണ് സിപിഎമ്മിന്റെ വാദം. മതസൗഹാര്‍ദ്ദം ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ കമ്മറ്റിയംഗം മുന്‍ എംഎല് എ ജോര്‍ജ് തോമസ് പ്രസ്താവന നടത്തിയുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ പ്രസ്താവന ഇറക്കുകയുംം ജോര്‍ജ് തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് സിപിഎം നേതാവ് പി. മോഹനന് തിരുത്തുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: