ന്യൂദല്‍ഹി: അധികാരത്തിലുള്ള സമയത്ത് താന്‍ അപകടകാരിയായിരുന്നില്ലെന്നും ഇപ്പോഴാണ് താന്‍ അപകടകാരിയെന്നും മുന്‍ പ്രധാനമന്ത്രി ഇമ്രാന്ഖാന്. പ്രധാനമന്ത്രിപദം നഷ്ടമായതിന് പിന്നാലെ പെഷാവാറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലുള്ളപ്പോഴല്ല ഇപ്പോഴാണ് താന്‍ അപകടകാരി. ഇനിയാണ് തന്നെ ഭയക്കേണ്ടത്. പാക്കിസ്ഥാനില്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനയാണ് അവിശ്വാസ വോട്ടെടുപ്പിന് പിന്നില്‍. സുപ്രീംകോടതിയില്‍ അരങ്ങേറിയതും മുന്‍കൂട്ടി തയ്യാറാക്കിയതാണ്. സ്പീക്കര്‍ രാജിവെച്ചൊഴിഞ്ഞതോടെയാണ് പാക് ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് നടക്കായത്.
എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച അവിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് പാതിരാത്രിയില്‍ പാക് സുപ്രീംകോടതി ചേര്‍ന്നത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്. ദേശീയ അസംബ്ലി നടപികളില്‍ സുപ്രീംകോടതി ഇടപെടലുകള്‍ നടത്തിയത് നിയമ വിരുദ്ധമാണെന്നും ഇമ്രാന് ഖാന് ആരോപിച്ചു.
ഇതേസമയം തന്നെ മറ്റൊരു ഹര്‍ജി കേള്‍ക്കുന്നതിനായി ഇസ്ലാമാബാദ് ഹൈക്കോടതിയും ചേര്‍ന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഇമ്രാന് ഖാന് പറഞ്ഞു. വിദേശ ശക്തികളുടെ ഗൂഢാലോചനയാണ് തന്നെ അധികാരത്തില്‍ നിന്ന് ഇറക്കിയതിന് പിന്നിലെന്നും ഇമ്രാന് യുഎസിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ അനധികൃത നിക്ഷേപങ്ങള്‍ വിദശത്താണ്. അതിനാലാണ് ഇവര്‍ വിദേശ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നത്. ജനം തെരുവിലിറങ്ങിയത് ഈ സര്‍ക്കാരിനോടുള്ള അവരുടെ പ്രതിഷേധം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതിക്കെതിരെ ഇമ്രാന് നടത്തിയ പ്രസ്താവനകളെ ചോദ്യം ചെയ്ത് പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പിഎംഎല്‍ (നവാസ് വിഭാഗം) നേതാവ് എഹ്സാന്‍ ഇഖ്ബാല്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു. ഭരണഘടനാ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് കോടതിക്ക് ഇടപെടേണ്ടി വന്നതെന്നും ഇവര്‍ പ്രതികരിച്ചു.
അതിനിടെ പ്രധാനമന്ത്രിയായിക്കേ സമ്മാനമായി ലഭിച്ച ആഭരണം 18 കോടിക്ക് വിറ്റഴിച്ചെന്ന് ആരോപിച്ച് ഇമ്രാന് ഖാനെതിരെ അന്വേഷണം തുടങ്ങി. പ്രധാനമന്ത്രിയായിരിക്കേ ലഭിക്കുന്ന സമ്മാനങ്ങളില്‍ രാജ്യത്തിനാണ് അവകാശം. എന്നാല്‍ ഇമ്രാന് ഖാന് അത് അടുത്ത അനുയായി ആയ സുല്‍ഫി ബുഖാരിക്ക് നല്‍കുകയും അവര്‍ ഇത് 18 കോടിക്ക് വില്‍ക്കുക.ുമായിരുന്നു. വിഷയത്തില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: