ഹൈദരാബാദ് : ആന്ധ്രയിലെ ഫാക്ടറിയില്‍ തീപിടിത്തത്തില്‍ ആറ് മരണം. എലുരു ജില്ലയിലെ പോറസ് ലാബോറട്ടറീസിന്റെ പൊളീമര് ഫാക്ടറിയിലെ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 11.30 യോടെയാണ് പ്ലാന്റില്‍ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്. അപകട സമയത്ത് നാല് പ്ലാന്റുകളിലായി 30 ഓളം പേര് ജോലിയിലായിരുന്നു. വാതക ചോര്‍ച്ചയാണ് റിയാക്ടര്‍ പൊട്ടിത്തെറിക്കാനുള്ള പ്രാഥമിക കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം ഫാക്ടറിക്ക് തീപിടിക്കാനുള്ള കാരണം പൊട്ടിത്തെറിയാണോ ഷോര്‍ട് സര്‍ക്യൂട്ടാണോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ചു വരികയാണ്.
അപകടത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. സാരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: